ഓ​ണാ​ഘോ​ഷം; അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ തടയാൻ സ്പെ​ഷ്യ​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന് എക്സൈസ് വകുപ്പ്

പാലക്കാട്: ഓ​ണാ​ഘോ​ഷം വ​രാ​നി​രി​ക്കു​ന്ന​ സാ​ഹ​ച​ര്യ​ത്തി​ൽ സെ​പ്തം​ബ​ർ 15 വ​രെ അ​ബ്കാ​രി എ​ൻ.​ഡി.​പി.​എ​സ് മേ​ഖ​ല​യി​ലു​ള​ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും 24 മ​ണി​ക്കൂർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​ഗ​സ്റ്റ് 10 മു​ത​ൽ ആ​രം​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ്, പാ​ല​ക്കാ​ട് 0491 2505897, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ 9447178061, അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, പാ​ല​ക്കാ​ട് 9496002869, 04912526277. മ​ദ്യം, ക​ഞ്ചാ​വ്, സ്പി​രി​റ്റ് എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​സ്ക്ക് ഫോ​ഴ്സ്, ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ർ​ഡ​ർ പ​ട്രോ​ളി​ങ് യൂ​ണി​റ്റ്, അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ഒ​രു സ്പെ​ഷ്യ​ൽ യൂ​ണി​റ്റ് എ​ന്നി​വ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍ ന​ന്പ​റു​ക​ൾ മു​ഖേ​ന അ​റി​യി​ക്കാം.

Related posts