അച്ചൻകോവിലാറ്റിലൂടെ ആനകളുടെ ജഡം ഒഴുകി, കണ്ടെത്താൻ നടപടികളുമായി വനംവകുപ്പ്

കോ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന അ​ച്ച​ന്‍കോ​വി​ലാ​റ്റി​ലൂ​ടെ ആ​ന​ക​ളു​ടെ ജ​ഡം ഒ​ഴു​കി. ക​ല്ലേ​ലി ക​ട​വി​ലൂ​ടെ കൊ​ന്പ​നാ​ന​യു​ടെ​യും ര​ണ്ടു കു​ട്ടി​യാ​ന​ക​ളു​ടെ​യും ജ​ഡം ഒ​ഴു​കി​യ​താ​ണ് ക​ണ്ട​ത്. ഇതിൽ ഒരു ജഡം രാത്രി വൈകി കുമ്മണ്ണൂർ അർത്ഥ കണ്ഠൻ കടവിൽ കണ്ടെത്തി.

ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്താ​ന്‍ വ​നംവ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ ന​ടു​വ​ത്തു​മൂ​ഴി വ​നം റേ​ഞ്ചി​ലെ ക​രി​പ്പാ​ന്‍തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ല്ലേ​ലി വ​യ​ക്ക​ര​യി​ലാ​ണ് അ​ച്ച​ന്‍കോ​വി​ലാ​റ്റി​ൽ ആ​ന​ക​ളു​ടെ ജ​ഡം ആ​ദ്യം ക​ണ്ട​ത്.

ജ​ഡം പി​ന്നീ​ട് ആ​ന​ക്കു​ളം വ​ഴി ഞ​ണ​വാ​ല്‍ വ​നം ചെ​ക്ക് പോ​സ്റ്റിനു സ​മീ​പമു​ള്ള ക​ട​വി​ല്‍ മു​ങ്ങിപ്പോ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​യി​ലൂ​ടെ കൊ​മ്പ​നാ​ന​യു​ടെ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും ജ​ഡം ഒ​ഴു​കിവ​രു​ന്ന​ത് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. പി​ന്നീ​ട് വ​ന​പാ​ല​ക​രും ഇ​തു സ്ഥി​രീ​ക​രി​ച്ചു.

ഞ​ണ​വാ​ല്‍ വ​നം ചെ​ക്ക് പോ​സ്റ്റ് ക​ട​വ് ക​ട​ന്നുപോ​യ ആ​ന​ക​ളു​ടെ​യും ജ​ഡം അ​ര്‍ത്ഥക​ണ്ഠ ന്‍മൂ​ഴി ക​ട​വി​ന് മു​ക​ളി​ല്‍ വെ​ള്ള​ത്തി​ല്‍ താ​ഴ്ന്നു പോ​യി​രി​ക്കാ​മെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്നത്.

അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ വെ​ള്ളം കൂ​ടി​യ​തും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഒ​ഴു​ക്ക് വ​ര്‍ധി​ച്ച​തും​കാ​ര​ണം ജ ഡങ്ങൾ ക​ര​യ്ക്ക് അ​ടു​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

വ​നം ചെ​ക്ക് പോ​സ്റ്റി​ന് താ​ഴെ വ​രെ ആ​ന​ക​ളു​ടെ ജ​ഡം കാ​ണാ​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​നു​മാ​കി​ല്ല.

Related posts

Leave a Comment