ആ​ന​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 20നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെന്ന്; തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കും

തൃ​ശൂ​ർ: ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ആ​ന​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ മാസം 20നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​ദേ​ശം ന​ൽ​കി.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​ത്സ​വ​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​പോ​കു​ന്ന ആ​ന​ക​ളു​ടെ ഡാ​റ്റാ​ബാ​ങ്ക് കൃ​ത്യ​മാ​യി ഉ​ട​മ​ക​ൾ സൂ​ക്ഷി​ക്ക​ണം.

ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​രു​ന്പോ​ൾ ഒ​രാ​ഴ്ച​യി​ലെ ആ​ന​യു​ടെ സ​ഞ്ചാ​ര ര​ജി​സ്റ്റ​ർ പാ​പ്പാന്മാ​ർ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം.

നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫൈ ചെ​യ്യാ​ൻ സം​സ്ഥാ​നത​ല​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന​മാ​യ വി​ല​ക്കു​ണ്ടെ​ന്നും ആ​ന​ക​ളെ നി​ര​യാ​യി നി​ർ​ത്തു​ന്പോ​ൾ മൂ​ന്നുമീ​റ്റ​ർ അ​ക​ലം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും തീ​രു​മാ​ന​മാ​യി.

ചൂ​ടു കൂ​ടു​ത​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ന​ക​ളു​ടെ കാ​ലു​ക​ൾ ചൂ​ടാ​കാ​തി​രി​ക്കാ​ൻ പ​ന്ത​ൽ, ന​ന​ച്ച ചാ​ക്കു​ക​ൾ വി​രി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.

ആ​നപ്പാപ്പാന്മാ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്നു മ​ന​സി​ലാ​ക്കാ​ൻ ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​ദേ​ശി​ച്ചു.

എ​സി​എ​ഫ് പി.​എം. പ്ര​ഭു, എ​സ്ഐ കെ. കൃ​ഷ്ണ​കു​മാ​ർ, എ​ഡ​ബ്ല്യൂ സി​ഐ നോ​മി​നി എം.​എ​ൽ. ജ​യ​ച​ന്ദ്ര​ൻ, കേ​ര​ള ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സ​ൻ ചെ​ന്പ​ക്ക​ര, സം​സ്ഥാ​ന ആ​ന​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എം. സു​രേ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കും

തൃ​ശൂ​ർ: ഒ​രു വ​ർ​ഷ​മാ​യി വി​ല​ക്കു തു​ട​രു​ന്ന തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കു​ന്ന​തി​നും ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ശ്യാം വേ​ണു​ഗോ​പാ​ൽ, ഡോ. ​ഡേ​വി​ഡ് ഏ​ബ്ര​ഹാം, ഡോ. ​സോ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ നി​ർദേ​ശി​ച്ചു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 15നു തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment