കോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…

ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര്‍ പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്.

കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു.

തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു.

16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Related posts

Leave a Comment