അഫ്ഗാനില്‍ നിന്നും അമേരിക്ക ജര്‍മനിയിലെ ക്യാമ്പിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ അമേരിക്കന്‍ യാത്ര നീളുന്നതിന്റെ ആശങ്കയില്‍ ജര്‍മനി…

താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ അ​ധി​കാ​രം പി​ടി​ച്ച​തി​നു പി​ന്നാ​ലെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മേ​രി​ക്ക ഒ​ഴി​പ്പി​ച്ച അ​ഫ്്ഗാ​ന്‍ പൗ​ര​ന്മാ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്യാ​മ്പു​ക​ളി​ലാ​ണെ​ത്തി​ച്ച​ത്.

ഇ​തു​പ്ര​കാ​രം യൂ​റോ​പ്പി​ല്‍ പ​തി​നാ​യി​രം അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍ ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ എ​ത്തു​ക​യും ചെ​യ്തു. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റാം എ​ന്ന ഉ​റ​പ്പി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ ജ​ര്‍​മ്മ​നി​യി​ല്‍ എ​ത്തി​ച്ച​ത്.

റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ള​മു​ള്ള റ​ണ്‍​വേ​യി​ല്‍ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ളി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. അ​ഭ​യാ​ര്‍​ത്ഥി​ക​ളി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു.

ഇ​വ​രി​ല്‍ ഗ​ര്‍​ഭി​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ ഇ​രു​പ​ത്തി​ര​ണ്ടോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ വ​ച്ച് കു​ട്ടി​ക​ള്‍ ജ​ന്‍​മം ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് ക്യാ​മ്പി​ലു​ള്ള മൂ​ന്നി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ഗ​ര്‍​ഭി​ണി​ക​ളാ​ണെ​ന്നാ​ണ്, അ​താ​യ​ത് ര​ണ്ടാ​യി​രം ഗ​ര്‍​ഭി​ണി​ക​ളെ​ങ്കി​ലും ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ ഇ​പ്പോ​ഴു​ണ്ട്.

റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​നി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ള്‍​മു​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്. ഇ​ത്ര​യും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ള്‍ അ​വി​ടെ ഇ​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​ടു​ത്ത ത​ണു​പ്പും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ടെ​ന്റു​ക​ളി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭാ​ഗ​വും ഇ​പ്പോ​ള്‍ ഹീ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ചൂ​ടാ​ക്കു​ക​യാ​ണ്.

പു​റ​ത്ത് നി​ന്നും കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ചും അ​ധി​കാ​രി​ക​ള്‍ ചി​ന്തി​ക്കു​ന്നു​ണ്ട്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ യു​എ​സ് താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സ്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി എ​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 53000 അ​ഫ്ഗാ​ന്‍ അ​ഭ​യാ​ര്‍​ത്ഥി​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. അ​ഭ​യാ​ര്‍​ത്ഥി​ക​ളാ​യി എ​ത്തി​യ​വ​രെ അ​മേ​രി​ക്ക​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും, എ​ത്തി​യ​വ​രെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം, അ​വ​രു​ടെ രേ​ഖ​ക​ള്‍ കൃ​ത്യ​മാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യു​ള്ളു എ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

അ​തി​നാ​ല്‍ ത​ന്നെ ജ​ര്‍​മ്മ​നി​യി​ല്‍ അ​ഫ്ഗാ​നി​ക​ള്‍ ആ​ഴ്ച​ളോ​ളം ഇ​നി​യും ത​ങ്ങേ​ണ്ടി വ​രും. ഇ​വ​ര്‍​ക്കി​ട​യി​ല്‍ അ​ഞ്ചാം പ​നി, കൊ​വി​ഡ് അ​ട​ക്ക​മു​ള്ള പ​ക​ര്‍​ച്ചാ​വ്യാ​ധി​ക​ള്‍ ക​ണ്ടെ​ത്തി​യ​തും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര നീ​ണ്ടു​പോ​കു​വാ​ന്‍ കാ​ര​ണ​മാ​യി.

Related posts

Leave a Comment