ഇഡി അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം വർധിച്ചു; ഉ​ദ്യോ​ഗ​സ്ഥ​രുടെ ജോ​ലി​ഭാ​രം കൂടി; കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വരുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് കൂടു​ത​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ടറേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ വി​ന്യ​സി​ക്കും. ഇഡി അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി​ഭാ​രം കൂടു​ത​ലാ​ണെ​ന്ന ഇഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ്, ലൈ​ഫ്മി​ഷ​ൻ കേ​സ്, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഉ​ൾ​പ്പെ​ടെ ധാ​രാ​ളം കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നും വി​വി​ധ റാ​ങ്കു​ക​ളി​ലു​ള്ള കു​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ര​ള​ത്തി​ലേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്ന് കാ​ട്ടി കൊ​ച്ചി​യി​ലെ ഇഡി ഡ​യ​റ​ക്ട​റേ​റ്റ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡ​ൽ​ഹി​യി​ലെ ഇ​ഡി ഡ​യ​റ​ക്ട​ർ​ക്ക് രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന വേ​ള​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന എ​തി​ർ​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇഡി ഡ​യ​റ​ക്ട​റേ​റ്റ് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ത​ട​‌​സ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇഡി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ.​ഡി. അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ഡി യു​ടെ അ​ന്വേ​ഷ​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കും കു​ടു​ത​ൽ സാ​യു​ധ​രാ​യ കേ​ന്ദ്ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment