ഇംഗ്ലണ്ടില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഋഷികേശിലെ ആണ്‍കുട്ടികളെ പ്രേമിക്കുവാന്‍ എന്താണ് കാരണം; കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഋഷികേശിന്റെ മരുമക്കളായത് അമ്പതോളം മദാമ്മകള്‍

foreign600ഋഷികേശ്: ഇന്ത്യന്‍ ആത്മീയയതയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഋഷികേഷ്. എ്ന്നാല്‍ ഇംഗ്ലണ്ടുകാരായ മദാമ്മമാര്‍ക്ക് സംബന്ധിച്ച ഇത് പ്രണയലോകമാണ്. റാഫ്റ്റിങ്ങടക്കമുള്ള സാഹസിക വിനോദസഞ്ചാരത്തിന് പേരുകേട്ട ഋഷികേശിലെത്തുന്ന മദാമ്മമാരില്‍പ്പലരും ഇവിടുത്തെ യുവാക്കളെ പ്രണയിച്ച് ഇവിടെത്തന്നെ ജീവിക്കുന്നതാണ് സമീപകാലത്തു കണ്ടു വരുന്ന ഒരു കാഴ്ച. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമ്പതോളം മദാമ്മമാരാണ് ഋഷികേശിലെ ആണ്‍കുട്ടികളെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടിയത്. 2008ല്‍ ഋഷികേശിലെത്തിയ ലിസെറ്റ് വാലെയിന്‍ റാഫ്റ്റിങ് ഇന്‍സ്ട്രക്ടറായ മുകേഷ് ജോഷിയുമായി അനുരാഗത്തിലാവുകയും ഒരുവര്‍ഷത്തിനുശേഷം വിവാഹം കഴിക്കുകയും ചെയ്തത് ഒരുദാഹരണം മാത്രം. റാഫ്റ്റിങ്ങിന് മാത്രമായല്ല, യോഗ പഠിക്കാനായും ധാരാളം വിദേശികള്‍ ഇവിടെയെത്തുന്നു. അവരില്‍പ്പലരും ഋഷികേശില്‍നിന്നുതന്നെ അവരുടെ പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്നു. മുനികിരേതി, ലക്ഷ്മണ്‍ ഝൂല, തപോവന്‍ തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും വീട്ടമ്മമാരായ മദാമ്മമാരെ നിങ്ങള്‍ക്ക് കാണാനാവും.

തങ്ങളുടെ രാജ്യത്തെ അസ്ഥിരമായ വിവാഹബന്ധങ്ങള്‍ കണ്ട് മനം മടുത്താണ് ഇവരില്‍ പലരും ഇന്ത്യയിലേക്കെത്തുന്നത്. കുടുംബജീവിതത്തിന് മൂല്യം കല്‍പിക്കുന്ന ഇന്ത്യയിലെ സാമൂഹികാവസ്ഥ ഏറെ മനോഹരമാണെന്ന് അവര്‍ പറയുന്നു. കുടുംബത്തിലൂന്നിയുള്ള ഇന്ത്യന്‍ സംസ്കാരത്തെ മനസ്സിലാക്കുന്ന വേദേശികളായി പെണ്‍കുട്ടികള്‍ ഋഷികേശില്‍നിന്നുതന്നെ ജീവിതപങ്കാളിയെയും കണ്ടെത്തുന്നു. ചുഴികളും പാറക്കെട്ടുകളും നിറഞ്ഞ ഒഴുക്കിലൂടെ റാഫ്റ്റിങ് നടത്തുന്ന ഇന്‍സ്ട്രക്ടര്‍മാരും ഓപ്പറേറ്റര്‍മാരുമാണ് പല വിദേശവനിതകളുടെയും മനസ്സ് കീഴടക്കിയത്. വിവാഹിതയാകുന്നതോടെ, ഇന്ത്യന്‍ രീതികളിലേക്ക് പൂര്‍ണമായി മാറാനും ഇവര്‍ തയ്യാറാകുന്നു. സാരിയും ആചാരപ്രകാരമുള്ള ആഭരണങ്ങളും ധരിച്ച് ഒരു ഇന്ത്യന്‍ വീട്ടമ്മയേപ്പോലെയാണ് അവരുടെ പിന്നീടുള്ള ജീവിതം.

Related posts