സ്വാ​മി തി​ന്ത​ക​ത്തോം… അ​യ്യ​പ്പ തി​ന്ത​ക​ത്തോം… എ​രു​മേ​ലി​യി​ൽ അ​യ്യ​പ്പ​ൻ 24 വ​ർ​ഷ​മാ​യി ശോ​ഭി​ക്കു​ന്ന​ത് സ​ന്തോ​ഷി​ന്‍റെ ചാ​യ​ക്കൂ​ട്ടി​ൽ

എ​രു​മേ​ലി: വൃ​ശ്ചി​കമാ​സം കു​ളി​ര​ണി​ഞ്ഞ് അ​യ്യ​പ്പ തി​ന്ത​ക​ത്തോം വി​ളി​ക​ളി​ലേ​ക്ക് എ​രു​മേ​ലി മി​ഴി തു​റ​ക്കു​മ്പോ​ൾ അ​യ്യ​പ്പ​ന്‍റെ രൂ​പ​ത്തി​ന് അ​ഴ​കേ​റു​ന്ന​ത് സ​ന്തോ​ഷി​ന്‍റെ ചായംപൂ​ശ​ലി​ലാ​ണ്.

ഒ​പ്പം വ​ലി​യ​മ്പ​ല ഗോ​പു​ര​ത്തി​ൽ അ​യ്യ​പ്പ​ൻ, ഗ​ണ​പ​തി, മു​രു​ക​ൻ, ദ്വാ​രപാ​ല​ക​ർ, മോ​ഹി​നി​മാ​ർ എ​ന്നീ ശി​ല്പ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ് ആ​ണ് ചായം ​ന​ൽ​കു​ന്ന​ത്. പേ​ട്ട​ക്ക​വ​ല​യി​ൽ കൊ​ച്ച​മ്പ​ല ഗോ​പു​ര​ത്തി​ന് മു​ക​ളി​ൽ ശ​ര​ങ്ങ​ളും വി​ല്ലു​മാ​യി പു​ലി​യു​ടെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന അ​യ്യ​പ്പ​ന്‍റെ ശി​ൽ​പ്പ​ത്തി​ൽ എ​രു​മേ​ലി സ്വ​ദേ​ശി ചു​ണ്ടി​ല്ലാ​മ​റ്റം സ​ന്തോ​ഷി​ന്‍റെ ബ്ര​ഷ് ച​ലി​ച്ചു​തു​ട​ങ്ങി​യി​ട്ട് 24 വ​ർ​ഷ​മാ​യി.

പു​ലി​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന അ​യ്യ​പ്പ​ന്‍റെ രൂ​പ​മാ​ണ് എ​രു​മേ​ലി​യു​ടെ ലാ​ൻ​ഡ് മാ​ർ​ക്ക്. പെ​യി​ന്‍റിം​ഗ് ക​രാ​റു​കാ​ർ ആ​രൊ​ക്കെ വ​ന്നാ​ലും പ്ര​തി​ഫ​ലം കാ​ര്യ​മാ​ക്കാ​തെ അ​യ്യ​പ്പ​ന്‍റെ രൂ​പ​ത്തി​ൽ ചായം ​പൂ​ശാ​ൻ സ​ന്തോ​ഷമുണ്ടാ​കും. ഭാ​ര്യ: നി​ഷ. നി​ര​ഞ്ജ​ൻ, നി​ലാ​ച​ന്ദ​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment