ഇങ്ങനെയൊന്നു നിങ്ങളുടെ നാട്ടിലുണ്ടോ..! പതിനൊന്നു വർഷത്തെ ചരിത്രവുമായി ഒരു സായാഹ്ന കൂട്ടായ്മ; അംഗങ്ങളായി 50ന് മുകളിൽ പ്രായമുള്ളവർ

evening-batchചെ​റാ​യി: ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നോ​ട​ടു​ത്ത ച​രി​ത്ര​വു​മാ​യി പ​ള്ള​ത്താം​കു​ള​ങ്ങ​ര ക്ഷേ​ത്ര​മൈ​താ​നി​യി​ലെ സാ​യാ​ഹ്ന കൂ​ട്ടാ​യ്മ​യാ​യ വെ​ളി​വ​ള​യം ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.  സാ​യ​ന്ത​ന​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​ർ ഒ​ത്തു​കൂ​ടി സൊ​റ പ​റ​യു​ന്ന സം​ഘ​മെ​ന്ന വി​ലാ​സ​മ​ല്ല വെ​ളി​വ​ള​യ​ത്തി​നു​ള്ള​ത് അതിനും അപ്പുറത്താണ് ഇതിന്‍റെ പ്ര​വ​ർ​ത്ത​നം.

സാ​ധാ​ര​ണ കൂ​ലി​വേ​ല​ക്കാ​രും റി​ട്ട​യ​ർ ചെ​യ്ത​തും അ​ല്ലാ​ത്ത​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​മു​ൾ​പ്പെ​ടെ  25 അം​ഗ​ങ്ങ​ളു​ള്ള കൂ​ട്ടാ​യ്മ​ക്കാ​ർ ദി​വ​സ​വും അ​ഞ്ച​ര​മ​ണി​യോ​ടെ ക്ഷേ​ത്ര​മൈ​താ​നി​യി​ൽ ത​ന്പ​ടി​ക്കും. തു​ട​ർ​ന്ന് സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളു​ടെ കെ​ട്ടു​ക​ൾ അ​ഴി​ഞ്ഞു​വീ​ഴും.  രാ​ത്രി ഏ​ഴ​ര​വ​രെ നാ​ട്ടി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ബ​ന്ധി​യാ​യ​തും ആ​നു​കാ​ലി​ക​വും അ​ല്ലാ​ത്ത​തു​മാ​യ  വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

ഇ​തി​നി​ട​യി​ൽ  കു​ടും​ബ​സൗ​ഹൃ​ദ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര പ്ര​ശ്ന​ങ്ങ​ളും കൂ​ടി വി​ഷ​യ​മാ​കാ​റു​ണ്ട്. ഇ​ത് ഇ​ന്നും ഇ​ന്ന​ല​യും തു​ട​ങ്ങി​യ​ത​ല്ല 11 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ.    വെ​റു​തെ സൊ​റ പ​റ​ഞ്ഞി​രി​ക്കു​ന്ന സം​ഘ​മാ​ണെ​ന്ന് പു​റ​മെ തോ​ന്നു​മെ​ങ്കി​ലും ഈ ​കൂ​ട്ടാ​യ്മ​യെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്പോ​ൾ ഈ ​മ​നോ​ഭാ​വം മാ​റും.

തി​ക​ഞ്ഞ ച​ട്ട​വ​ട്ട​ക്കൂ​ടാ​ണ് വെ​ളി​വ​ള​യ​ത്തി​നു​ള്ള​ത്.   50 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്കു മാ​ത്ര​മേ  അം​ഗ​ത്വം ല​ഭി​ക്കു. ഒ​രം​ഗം മ​ര​ണ​പ്പെ​ട്ടാ​ൽ കു​ടും​ബ​ത്തി​നു 2000 രൂ​പ മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കും. അം​ഗം മ​രി​ച്ചാ​ലോ അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​ര​ണം ന​ട​ന്നാ​ലോ എ​ല്ലാ​വ​രും സം​ബ​ന്ധി​ച്ച് റീ​ത്ത് സ​മ​ർ​പ്പി​ക്കും.  ഇ​തു മാ​ത്ര​മ​ല്ല അ​ർ​ഹ​ത​പ്പെ​ട്ട  അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും ചെ​യ്യു​ന്നു​ണ്ട്.  പ്ര​സി​ഡ​ന്‍റ് എ​ൻ.പി. ​ബാ​ബു​വും സെ​ക്ര​ട്ട​റി എ​ൻ.വി. ​സു​ധാ​ക​ര​നു​മാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ര​ഥി​ക​ൾ .

Related posts