സൂര്യൻ കൈയെത്തും ദൂരെ… ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായി എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ !

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​ണ് എ​വ​റ​സ്റ്റ്. അ​തി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ൽ നി​ന്നും വീ​ഡി​യോ പ​ക​ര്‍​ത്തി​യാ​ല്‍ എ​ങ്ങ​നെ ഇ​രി​ക്കു​മെ​ന്ന് ഓ​ർ​ത്തി​ട്ടു​ണ്ടോ.

അ​ഷ്റ​ഫ് ഇ​ൽ സ​ർ​ക്ക എ​ന്ന ഉ​പ​യോ​ക്താ​വ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു. “എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ൽ നി​ന്നു​ള്ള 360 ഡി​ഗ്രി ക്യാ​മ​റ കാ​ഴ്ച” എ​ന്ന കു​റി​പ്പോ​ടെ ഹി​സ്റ്റോ​റി​ക് വി​ഡ്സ് ഇ​തി​ന്‍റെ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു. അ​തോ​ടെ മൂ​ന്ന​ര​കോ​ടി​യി​ലേ​റെ ആ​ളു​ക​ളാ​ണ് ഇ​ത് ക​ണ്ട​ത്.

ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ വീ​ഡി​യോ ലൈ​ക്ക് ചെ​യ്തു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ർ​വ​താ​രോ​ഹ​ക​രു​ടെ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ കാ​ണാ​ന്പോ​ൾ പ​ർ​വ​താ​രോ​ഹ​ക​ർ നീ​ലാ​കാ​ശ​ത്തെ തൊ​ട്ടു തൊ​ട്ടി​ല്ല എ​ന്നു തോ​ന്നി​പോ​കും. എ​ന്തി​നേ​റെ സൂ​ര്യ​ൻ കൈയെ​ത്തി പി​ടി​ക്കും ദൂ​ര​ത്തി​ലാ​ണ് ഉ​ള്ള​തെ​ന്ന് വ​രെ ചി​ന്തി​ച്ചു പോ​കും. അ​ത്ര​യ്ക്കും മ​നോ​ഹ​ര​മാ​ണ് വീ​ഡി​യോ.

ഒ​രേ സ​മ​യം കൗ​തു​ക​വും ഭ​യ​വും തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. എ​ല്ലാ​വ​ർ​ക്കും അ​തി​നു മു​ക​ളി​ൽ​നി​ൽ​ക്കാ​ൻ ഇ​ടം ഉ​ണ്ടാ​കു​മോ, താ​ഴെ വീ​ഴു​മോ എ​ന്നി​ങ്ങ​നെ പ​ല ത​ര​ത്തി​ലു​ള്ള ആശങ്ക വീ​ഡി​യോ കാണുന്നവർക്ക് ഉണ്ടാകും.

Related posts

Leave a Comment