വ​നി​താ ദി​ന​ത്തി​ലെ സ​ച്ചി​ന്‍

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍നി​ന്നു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. മി​ക​ച്ച ബാ​റ്റ്സ്മാ​ന്‍ എ​ന്നു പേ​രെ​ടു​ത്ത താ​രം ന​ന്നാ​യി പാ​ച​കം ചെ​യ്യു​ന്ന​യാ​ളു​മാ​ണ്.

വ​നി​താ ദി​ന​ത്തി​ല്‍ വീ​ട്ടി​ലെ വ​നി​ത​ക​ള്‍ക്കാ​യാ​ണ് സ​ച്ചി​ന്‍ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യ​ത്. അ​മ്മ​യ്ക്കും ഭാ​ര്യ അ​ഞ്ജ​ലി​ക്കും മ​ക​ള്‍ സാ​റ​യ്ക്കും വേ​ണ്ടി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം പാ​ച​ക​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ബൈം​ഗ​ന്‍ ഭ​ര്‍ത (വ​ഴു​ത​ന കൊ​ണ്ടു​ള്ള ഒ​രു​ത​രം വി​ഭ​വം) എ​ന്ന ഒ​രു പ​ഞ്ചാ​ബി വി​ഭ​വ​മാ​ണ് സ​ച്ചി​ന്‍ ഉ​ണ്ടാ​ക്കി​യ​ത്.

സ​ച്ചി​ന്‍റെ പാ​ച​കം ഇ​ന്ത്യ​ന്‍ ടീ​മി​ന് ഒ​ന്ന​ട​ങ്കം അ​റി​യു​ന്ന കാ​ര്യ​മാ​ണ്. 1990ല്‍ ​അ​ജ​യ് ജ​ഡേ​ജ​യു​ടെ വീ​ട്ടി​ല്‍വച്ച് അ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി സ​ച്ചി​ന്‍ ബൈം​ഗ​ന്‍ ഭ​ര്‍ത പാ​കം ചെ​യ്ത് ന​ല്‍കി​യി​രു​ന്നു.

Related posts