സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​യി​ല്ല! ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​ത് പ​ഠ​ന വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ: കു​റ്റം സ​മ്മ​തി​ച്ച് അ​ധ്യാ​പ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച് അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്. പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​യി​ല്ല. സ​സ്പെ​ൻ​ഷ​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും നി​ഷാ​ദ് പ​റ​ഞ്ഞു.

മൂ​ന്ന് കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യെ​ന്നും 33 പേ​രു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രു​ത്തി​യെ​ന്നു​മാ​ണ് നി​ഷാ​ദി​നെ​തി​രാ​യ ആ​രോ​പ​ണം. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി നി​ഷാ​ദി​നെ​യും കോഴിക്കോട് മുക്കം നീ​ലേ​ശ്വ​രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യി​രു​ന്ന കെ. ​റ​സി​യ, പ​രീ​ക്ഷാ ഡെ​പ്യൂ​ട്ടി ചീ​ഫ് പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ആ​ൾ​മാ​റാ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ങ്കി​ല്ലെ​ങ്കി​ൽ ര​ണ്ടാ​മ​ത് അ​വ​സ​രം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

Related posts