ഏറെ നാളത്തെ മുറവിളിക്ക് വിരാമമായി; ഇനി അ​മൃ​ത എ​ക്സ്പ്ര​സിന് കൊ​ല്ല​ങ്കോ​ട്ടും സ്റ്റോപ്പ്

കൊ​ല്ല​ങ്കോ​ട്: ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ജ​ന​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ ന​ല്കി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ അ​മൃ​ത എ​ക്സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി.ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, യാ​ത്ര​ക്കാ​ർ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ട്രെ​യി​നി​നെ മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​മ​ധു​ര​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട അ​മൃ​ത എ​ക്സ്പ്ര​സ് വൈ​കു​ന്നേ​രം 7.20ന് ​കൊ​ല്ല​ങ്കോ​ട് എ​ത്തി.

പി.​കെ.​ബി​ജു എം​പി, കെ.​ബാ​ബു എം​എ​ൽ​എ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, കൗ​ണ്‍​സി​ല​ർ ന​ടേ​ശ​ൻ തു​ട​ങ്ങി വ​ൻ​ജ​നാ​വ​ലി സ്റ്റേ​ഷ​നി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ഏ​ഴു​മി​നി​റ്റോ​ളം കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി. സി​പി​എം-​ബി​ജെ​പി പാ​ർ​ട്ടി​ക​ൾ ത​നി​ച്ചാ​ണ് ട്രെ​യി​നു സ്വീ​ക​ര​ണം ന​ല്കി​യ​ത്. ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ 75 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലെ ട്രെ​യി​ൻ സ​ഞ്ചാ​രം ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​ധി​കം വൈ​കാ​തെ മ​ധു​ര​യി​ൽ​നി​ന്നും രാ​മേ​ശ്വ​രം​വ​രെ ട്രെ​യി​ൻ ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളാ​യ പ​ഴ​നി, മ​ധു​ര​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി പോ​കു​ന്ന​തി​നു ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​തി​ൽ തീ​ർ​ഥാ​ട​ക​രും സ​ന്തു​ഷ്ട​രാ​ണ്.

Related posts