അ​മ്പ​ട മാ​ഷേ…  വിദ്യാർഥികൾ ക്‌ലാസിലിരുന്ന് പരീക്ഷ എഴുതി, മാഷ് ഓ​ഫീ​സ് റൂ​മി​ലി​രു​ന്നും; വിജയശതമാനം വർധിപ്പിക്കാൻ കാണിച്ച  അധ്യാപകന്‍റെ തന്ത്രം പാളിയത് ഇങ്ങനെ….

സ്വ​ന്തം ലേ​ഖ​ക​ന്‍


മു​ക്കം (കോ​ഴി​ക്കോ​ട്) : വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് റൂ​മി​ല്‍ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തു​ന്നു..​മാ​ഷ് ആ​ക​ട്ടെ​വി​ജ​യ​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഓ​ഫീ​സ് റൂ​മി​ലി​രു​ന്ന് അ​തേ​കു​ട്ടി​ക്ക് വേ​ണ്ടി അ​സ​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ന്നു. സി​നി​മ​ക​ളി​ല്‍​പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ട​റ​ഞ്ഞ​തി​ന്‍റെ​ ഞെ​ട്ട​ലി​ലാ​ണ് മ​ല​യോ​രം. മു​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യി​രു​ന്ന നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ് ആ​ണ് സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ഓ​ഫീ​സി​ലി​രു​ന്ന് എ​ഴു​തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.​

ഇ​ന്ന​ലെ​യാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെത്തി​യ​ത്. തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് അ​ധ്യാ​പ​കരെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് .ഇ​ദ്ദേ​ഹ​ത്തെ​യും ആ​ള്‍​മാ​റാ​ട്ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത പ​രീ​ക്ഷാ ഡെ​പ്യൂ​ട്ടി ചീ​ഫും ചേ​ന്ന​മം​ഗ​ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ പി.​കെ. ഫൈ​സ​ല്‍ , പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടും നീ​ലേ​ശ്വ​രം സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലു​മാ​യ കെ.​റ​സി​യ എ​ന്നി​വ​രെ​യും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്. .ഇ​വ​ര്‍​ക്കെ​തി​രേ ആ​ള്‍​മാ​റാ​ട്ട​ത്തി​നു​ള്‍​പ്പെ​ടെ പൊ​ലീ​സി​ല്‍ ഇ​ന്ന്പ​രാ​തി ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന .

ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ കൈ​യ​ക്ഷ​രം ഉ​ള്‍​പ്പെ​ടെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. അ​ധ്യാ​പ​ക​ന്‍ ചീ​ഫ് സൂ​പ്ര​ണ്ടി​ന്‍റെ ഉ​ള്‍​പ്പെ​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി സ്‌​കൂ​ള്‍ ഓ​ഫീ​സി​ലി​രു​ന്ന് പ​രീ​ക്ഷ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു. ഇ​തേ സ​മ​യം ര​ണ്ടു കു​ട്ടി​ക​ളും പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന​താ​യും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.​

പ​രീ​ക്ഷ​യ്ക്ക് ശേ​ഷം കു​ട്ടി​ക​ള്‍ എ​ഴു​തി​യ പേ​പ്പ​ര്‍ മാ​റ്റി അ​ധ്യാ​പ​ക​ന്‍ എ​ഴു​തി​യ പേ​പ്പ​റാ​ണ് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി അ​യ​ച്ച​ത്. ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സ് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട് . പ്ല​സ് വ​ണ്‍ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും പ​രി​ശോ​ധി​ച്ചു.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ ഇ​തേ സ്‌​കൂ​ളി​ലെ 32 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ​താ​യും ക​ണ്ടെ​ത്തി. മൂ​ന്ന് അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും അ​ടി​യ​ന്തി​ര​മാ​യി ഹി​യ​റിം​ഗി​ന് വി​ളി​ച്ചെ​ങ്കി​ലും പ്രി​ന്‍​സി​പ്പ​ലും ഡെ​പ്യൂ​ട്ടി ചീ​ഫും മാ​ത്ര​മാ​ണ് ഹാ​ജ​രാ​യി​രു​ന്ന​ത്.​ഒ​ന്നാം പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല . സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട്‌ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഫ​ലം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts