ചില ജീവനക്കാരുടെയോ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ട് ഇനി ഞാന്‍ കെഎസ്ആര്‍ടിസിയെ അടച്ചാക്ഷേപിക്കില്ല! ബിഗ് സല്യൂട്ട്

പാ​തി​യു​റ​ക്ക​ത്തി​ൽ ക​ണ്ണു തു​റ​ന്ന​പ്പോ​ൾ ബ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ര​ണ്ടു വ​ർ​ഷം പ​ഠി​ച്ച​തു​കൊ​ണ്ട് സ്ഥ​ലം പെ​ട്ടെ​ന്നു മ​ന​സി​ലാ​യി.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​ക്കും രാ​മ​നാ​ട്ടു​ക​ര​യ്ക്കും ഇ​ട​യി​ലു​ള്ളൊ​രി​ട​മാ​ണ്. സ​മ​യം പു​ല​ർ​ച്ചെ 2.15. വ​ണ്ടി​യു​ടെ വെ​ട്ട​മൊ​ഴി​ച്ചാ​ൽ കു​റ്റാ​ക്കൂ​രി​രു​ട്ട്.

താ​നി​രി​ക്കു​ന്ന ബ​സി​ൽ​നി​ന്ന് അ​ൽ​പം മു​ൻ​പി​റ​ങ്ങി​യ ഒ​രു പെ​ൺ​കു​ട്ടി വ​ഴി​വ​ക്കി​ൽ അ​വ​ളോ​ള​മു​ള്ളൊ​രു ബാ​ഗും തൂ​ക്കി നി​ൽ​ക്കു​ന്നു.

കൂ​ട്ടാ​നു​ള്ള​യാ​ളെ കാ​ണാ​ത്ത​തി​നാ​ൽ ഫോ​ണി​ൽ തു​രു​തു​രെ വി​ളി​ക്കു​ന്ന പെ​ൺ​കു​ട്ടി താ​നി​റ​ങ്ങി​യ ബ​സ് പോ​യി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധി​ക്കു​ന്നേ​യി​ല്ല.

ര​ണ്ട് മി​നി​റ്റ് ഇ​ര​മ്പി​യ ബ​സ് ഓ​ഫാ​ക്കി. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും പു​റ​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു; ഒ​പ്പം ഞാ​നും ഉ​റ​ങ്ങാ​ത്ത മ​റ്റു ചി​ല​രും.

വ​ണ്ടി ഓ​ഫാ​യ​തു​കൊ​ണ്ടാ​കാം ഉ​റ​ക്കം​പോ​യ ചി​ല​ർ കോ​ഴി​ക്കോ​ട് എ​ത്തി​യോ എ​ന്നു ചോ​ദി​ക്കു​ന്നു​ണ്ട്. “ഇ​ല്ല.

ഒ​രു പെ​ൺ​കു​ട്ടി ഇ​റ​ങ്ങി​യ​താ, കൂ​ട്ടാ​നു​ള്ള ആ​ൾ വ​രാ​ൻ വെ​യ്റ്റ് ചെ​യ്യു​ന്നു.’ ബ​ത്തേ​രി വ​രെ​യു​ള്ള യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​പോ​ലും അ​ലോ​സ​രം പ്ര​ക​ടി​പ്പി​ച്ചി​ല്ല. അ​ക്ഷ​മ കാ​ട്ടി​യി​ല്ല.

ഏ​ഴെ​ട്ടു മി​നി​റ്റ് ക​ഴി​ഞ്ഞു​കാ​ണും. അ​വ​ൾ​ക്കു​ള്ള വ​ണ്ടി​യെ​ത്തി. ബ​സി​നെ​യോ അ​തി​ലെ ജീ​വ​ന​ക്കാ​രെ​യോ ഗൗ​നി​ക്കാ​തെ അ​വ​ര​തി​ൽ ക​യ​റി​പ്പോ​യി.

ആ​ധി കൊ​ണ്ടാ​കാം, ബ​സ് നി​ർ​ത്തി​യി​ട്ട​ത് അ​വ​ള​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. ആ ​വ​ണ്ടി പു​റ​പ്പെ​ട്ടു എ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് ക​ണ്ട​ക്ട​ർ ബെ​ല്ല​ടി​ച്ച​ത്; ഡ്രൈ​വ​ർ വ​ണ്ടി സ്റ്റാ​ർ​ട്ടാ​ക്കി​യ​തും.

നാ​ഴി​ക​യ്ക്കു നാ​ൽ​പ​ത് വ​ട്ടം കെ​എ​സ്ആ​ർ​ടി​സി​ക്കാ​രെ പ​ഴി പ​റ​യു​ന്ന​വ​രാ​ണ് ന​മ്മി​ൽ പ​ല​രും.

പ​ക്ഷെ, ഇ​വി​ടെ ആ ​കു​ട്ടി ആ​വ​ശ്യ​പ്പെ​ടാ​തെ​ത​ന്നെ അ​വ​ർ കാ​ണി​ച്ച ക​രു​ത​ൽ നി​സീ​മം. ചെ​യ്ത ജോ​ലി​ക്കു​ള്ള ശ​മ്പ​ള​ത്തി​നാ​യി സ​മ​രം ന​ട​ത്തി​വ​രു​ന്ന​വ​രാ​ണ് അ​വ​രെ​ന്ന് ഓ​ർ​ക്കു​ക.

ഇ​തി​ലെ ഡ്രൈ​വ​റെ​യോ ക​ണ്ട​ക്ട​റെ​യോ എ​നി​ക്ക് മു​ൻ​പ​രി​ച​യ​മി​ല്ല. ഇ​പ്പോ​ഴും അ​റി​യി​ല്ല. പ​ക്ഷെ ആ ​എ​ട്ട് മി​നി​റ്റ് കൊ​ണ്ട് ഞാ​ന​വ​രെ മ​ന​സോ​ടു ചേ​ർ​ത്തു​നി​ർ​ത്തു​ന്നു.

ഒ​രു കാ​ര്യം ഉ​റ​പ്പ്: ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ​യോ അ​വ​രു​ടെ നേ​താ​ക്ക​ന്മാ​രു​ടെ​യോ വെ​ളി​വി​ല്ലാ​യ്മ കൊ​ണ്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​നി ഞാ​ൻ കെ​എ​സ്ആ​ർ​ടി​സി​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കി​ല്ല.

മ​നു​ഷ്യ​പ്പ​റ്റു​ള്ള ഒ​രു​പാ​ടു പേ​രു​ള്ള പ്ര​സ്ഥാ​ന​മാ​ണ​ത്. ഒ​രി​ക്ക​ൽ​കൂ​ടി​യ​ല്ല, ഒ​രാ​യി​രം വ​ട്ടം സ​ല്യൂ​ട്ട്. ആ ​ക​രു​ത​ലി​ന്.

(ക​ട​പ്പാ​ട് ഫേ​സ്ബു​ക്ക്)

Related posts

Leave a Comment