കാ​ട്ടു​പൂ​ക്ക​ളു​ടെ വ​ന്യ​സൗ​ന്ദ​ര്യം..! പ്രായം റിവേഴ്സ് ഗിയറിൽ; മീ​രാ ജാ​സ്മി​ന്‍റെ ഹോ​ട്ട് ആ​ൻ​ഡ് ക്യൂ​ട്ട് ചി​ത്ര​ങ്ങള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗമാകുന്നു

മീ​രാ ജാ​സ്മി​ന്‍റെ ഹോ​ട്ട് ആ​ൻ​ഡ് ക്യൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗമാകുന്നു. താ​രം പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

ഫോ​ട്ടോ ഷൂ​ട്ടി​ൽ മീ​ര അ​തീ​വ ഗ്ലാ​മ​റാ​യാ​ണ് എ​ത്തി​യ​ത്. ഓ​രോ​ത​വ​ണ​യും ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ സ്റ്റൈ​ലി​ഷ് ആ​യാ​ണ് മീ​ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

പ​ഴ​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

“കാ​ട്ടു​പൂ​ക്ക​ളു​ടെ വ​ന്യ​സൗ​ന്ദ​ര്യം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മീ​രാ ജാ​സ്മി​ൻ ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

ഫോ​ട്ടോ​യ്ക്കു താ​ഴെ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. “ലേ​ഡി മ​മ്മൂ​ക്ക’ എ​ന്നും “പ്രാ​യം റി​വേ​ഴ്‌​സ് ഗി​യ​റി​ല്‍’ എ​ന്നെ​ല്ലാ​മാ​ണ് ക​മ​ന്‍റു​ക​ള്‍.

ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച് 2001-ൽ ​പു​റ​ത്തി​റ​ങ്ങി​യ സൂ​ത്ര​ധാ​ര​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മീ​രാ ജാ​സ്മി​ന്‍റെ അ​ര​ങ്ങേ​റ്റം.

തു​ട​ർ​ന്ന്, ത​മി​ഴി​ൽ ബാ​ല, റ​ൺ എ​ന്നീ സി​നി​മ​ക​ൾ ചെ​യ്തു. ടി.​വി. ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത പാ​ഠം ഒ​ന്ന്: ഒ​രു വി​ലാ​പം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 2004-ല്‍ ​മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി.

മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും മീ​രാ ജാ​സ്മി​നെ ര​ണ്ടു​ത​വ​ണ തേ​ടി​യെ​ത്തി.

ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​ത്തി​നും മീ​ര അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. വി​വാ​ഹ​ശേ​ഷം മീ​ര അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

എ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യ​ക​ളി​ൽ താ​രം സ​ജീ​വ​മാ​യി​രു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മീ​ര വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

Related posts

Leave a Comment