പിണറായി മുത്താണ് ! ഉറപ്പാണ് എല്‍ഡിഎഫ് പരസ്യങ്ങളിലൂടെ ഫേസ്ബുക്കിന് കിട്ടിയത് വമ്പന്‍ വരുമാനം;കണക്കുകള്‍ ഇങ്ങനെ…

ഇപ്പോള്‍ മലയാളികള്‍ ഇന്റര്‍നെറ്റിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് ‘ഉറപ്പാണ് എല്‍ഡിഎഫ്’ പരസ്യമാണ്. മറ്റു പാര്‍ട്ടികളുടെ പരസ്യങ്ങളുമുണ്ടെങ്കിലും ഉറപ്പാണ് എല്‍ഡിഎഫ് പരസ്യം ഒരു പടി മുമ്പില്‍ നില്‍ക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കില്‍ പൊടിപൊടിച്ചത്.

ഇതില്‍ കൂടുതല്‍ പണം ഒഴുക്കിയത് ഉറപ്പാണ് എല്‍ ഡി എഫ് എന്ന പരസ്യത്തിനായി ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ എല്‍ഡിഎഫ് കേരളയിലൂടെയാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്.

ഈ വീഡിയോകള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നല്‍കിയത്. ഫേസ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങള്‍ക്കായി ‘എല്‍ഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോള്‍ കോണ്‍ഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും മുപ്പത് ലക്ഷത്തിന്റെ വരുമാനമാണ് വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്വന്തമാക്കിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കൂടുതല്‍ തുക ഇക്കാര്യത്തിനായി ചിലവാക്കിയത് ബംഗാളാണ്. 2.2 കോടി രൂപയാണ് ഫേസ്ബുക്ക് ഇവിടെ നിന്നും സ്വന്തമാക്കിയത്.

Related posts

Leave a Comment