കാലം പോയ പോക്കേ..! ഫേസ്‌ബുക്ക് വഴിയും ഹണി ട്രാപ്; നൂറോളം പേർ കുടുങ്ങി; തട്ടിപ്പുസം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ സൈ​ബ​ർ പോ​ലീ​സ് രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യാ​യ ഫെയ്​സ്ബു​ക്കി​ലൂ​ടെ ഹ​ണി​ട്രാ​പ്പ് ന​ട​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ സൈ​ബ​ർ പോ​ലീ​സ് രംഗത്ത്. നൂറോളം പേരാണ് സംഘത്തിന്‍റെ കെണിയിൽപ്പെട്ടത്. 

നി​ര​വ​ധി ആ​ൾ​ക്കാ​രെ ച​തി​യി​ൽ വീ​ഴ്ത്തി പ​ണം ത​ട്ടു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സ്ത്രീകളുടേതെന്ന രീതിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്നവരുമായി സൗഹൃദം സ്ഥാപിച്ച് കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ ആ​ദ്യ രീ​തി.

തു​ട​ർ​ന്ന് ഇ​വ​ർ ​വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര​വ​ധി പേർ ഇ​ത്ത​ര​ത്തി​ൽ ഇ​വ​രു​ടെ വ​ല​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

വീ​ഡി​യോ കോ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന ന​ഗ്ന​ശ​രീ​ര ദൃ​ശ്യ​ങ്ങ​ൾ സം​ഘം സൂ​ക്ഷി​ച്ചു വ​യ്ക്കു​ക​യും പി​ന്നീ​ട് ഈ ​വി​വ​രം പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​രെ​യും ട്രാ​പ്പി​ൽ പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണം എ​ന്നാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​ത്ത​ര​ത്തി​ൽ 100-ലേ​റെ പേ​ർ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

പ്ര​ത്യേ​ക സോ​ഫ്റ്റ്‌‌വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാണ് ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് മ​റു​വ​ശ​ത്ത് എ​ന്നു ക​രു​തി പ​ല​രും സ്വ​ന്തം ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു വ​യ്ക്കും.

ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ആ​ൾ​ക്കാ​രാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ.​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ ച​തി​യി​ൽ​പ്പെ​ട്ട് എ​ന്ന് മ​ന​സ്സി​ലാ​യാ​ലും അ​പ​മാ​നം ഭ​യ​ന്ന് പ​ല​രും വി​വ​ര​ങ്ങ​ൾ പു​റ​ത്തു പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ​പ്പെ​ട്ട ചു​രു​ക്കം ചി​ല​ർ ത​ങ്ങ​ൾ​ക്ക് പ​റ്റി​യ ച​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റം​ലോ​കം അ​റി​യു​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തും.

പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ ഏ​റെ​യും ഉ​ന്ന​ത സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​മു​ള​ള​വ​രാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യായ യുവാവാണ് ആ​ദ്യം പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.

ഹ​ണി​ട്രാ​പ്പ് സം​ഘ​ത്തെ പി​ടി​കൂ​ടാ​നു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രു​ന്നു​വെ​ന്നും ഇ​വ​രെ എ​ത്ര​യും വേ​ഗം വ​ല​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഡി.​ഐ.​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment