ചെറുപ്പകാലം അഭിനയിക്കാന്‍…! ഫഹദ് ഫാസിലിന്റെ പേരില്‍ നവ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; ഫാസിലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു; പോസ്റ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍…

FAHAD

ആ​ല​പ്പു​ഴ: ച​ല​ച്ചി​ത്ര താ​രം ഫ​ഹ​സ് ഫാ​സി​ലി​ന്‍റെ പേ​രി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ഹ​ദി​ന്‍റെ പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

സൗ​ത്ത് എ​സ്ഐ എം.​കെ. രാ​ജേ​ഷാ​ണ് കേ​സി​ന്‍റെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സാ​യ​തി​നാ​ൽ സൗ​ത്ത് സി​ഐ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.​ഫേ​സ്ബു​ക്കി​ലും വാ​ട്സ് ആ​പ്പി​ലും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ക്കാ​ൻ രൂ​പ സാ​ദൃ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഫാ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഫ​ഹ​ദി​ന്‍റെ ചെ​റു​പ്പ​കാ​ല​ത്തെ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​ഥ​യെ​ക്കു​റി​ച്ചോ ച​ല​ച്ചി​ത്ര​ത്തെ​ക്കു​റി​ച്ചോ ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നും ഈ ​പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​വ​രെ അ​റി​യി​ല്ലെ​ന്നും ഫാ​സി​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഫോ​ണ്‍ എ​ടു​ക്കു​ക​യോ തി​രി​ച്ചു​വി​ളി​ക്കു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഫാ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സൗ​ത്ത് സ്റ്റേ​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts