പലർക്കും തോന്നി തുടങ്ങി..! കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയം; എൽഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍

KLM-SHIBUBABY-JOHNതിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നത. എൽഡിഎഫ് മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍.

ഷിബുബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. മദ്യനയം സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയമായിരുന്നു. യുഡിഎഫ് മദ്യനയം പരാജയമായിരുന്നു വെന്നും വൈകാരികവും അപക്വവുമായ നയമായിരുന്നു കഴിഞ്ഞ സർക്കാരിന്‍റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
facebook
ഷിബുവിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ആർഎസ്പി വ്യക്തമാക്കി. യുഡിഎഫിന്‍റെ പൊതു നിലപാടിനൊപ്പമാണ് പാർട്ടിയെന്നും ആർഎസ്പി വ്യക്തമാക്കി. മദ്യനയം ചർച്ചചെയ്യാൻ യുഡിഎഫ് ഇന്ന് വൈകിട്ട് മൂന്നുമണിക്ക് യോഗം ചേരുന്നുണ്ട്. എന്നാൽ ഈ യോഗത്തിൽ ഷിബുബോബി ജോണ്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

Related posts