ആ​ക്ര​മ​ണം ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​ത്; ആ​ക്ര​മ​ണ​ങ്ങ​ള്‍​കൊ​ണ്ട് താ​ന്‍ ഭ​യ​പ്പെ​ട്ടു​പോ​കു​മെ​ന്നു​ള്ള​ത് വ്യാ​മോ​ഹം; ആക്രമണത്തെക്കുറിച്ച് സ​ന്ദീ​പാ​ന​ന്ദ​ഗി​രി  രാ​ഷ്ട്ര​ദീ​പി​ക​യോ​ട് തുറന്നു പറയുന്നു

പേ​രൂ​ര്‍​ക്ക​ട: ത​ന്‍റെ ആ​ശ്ര​മ​ത്തി​നു​നേ​രേ​യു​ള്ള അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം തി​ക​ച്ചും ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നു സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്.

ആ ​ഒ​രു കാ​ര​ണം​കൊ​ണ്ട് എ​ല്ലാം ഇ​ല്ലാ​യ്മ ചെ​യ്തു​ക​ള​യാ​മെ​ന്നു​ള്ള ചി​ല​രു​ടെ ത​ന്ത്ര​ങ്ങ​ളാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള​ത്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍​കൊ​ണ്ട് താ​ന്‍ ഭ​യ​പ്പെ​ട്ടു​പോ​കു​മെ​ന്നു​ള്ള​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ച​തി​ലൂ​ടെ ത​ന്നെ​ക്കൂ​ടി ഇ​ല്ലാ​യ്മ ചെ​യ്യാ​മെ​ന്ന ല​ക്ഷ്യ​മാ​ണ് അ​ക്ര​മി​ക​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

ശ​ബ​രി​മ​ല ത​ന്ത്രി, രാ​ഹു​ല്‍ ഈ​ശ്വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും നി​ല​പാ​ടു​ക​ളെ​യും സ​ന്ദീ​പാ​ന​ന്ദ​ഗി​രി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

Related posts