ഫഹദ് കെട്ടുവാണെങ്കില്‍ അത് നസ്രിയയെ തന്നെയാകുമെന്ന് അന്നേ അറിയാമായിരുന്നു; ഷൂട്ടിംഗിനിടെ നസ്രിയയെ വിളിച്ചില്ലെങ്കില്‍ ഫഹദിന് സമാധാനമുണ്ടാവില്ലായിരുന്നു; നസ്രിയ-ഫഹദ് ദമ്പതിമാരുടെ പ്രണയവിശേഷങ്ങള്‍ പങ്കുവച്ച് നടി പ്രവീണ

ഒരു കാലത്ത് മലയാളി ആണ്‍കുട്ടികളുടെയെല്ലാം മനസു കീഴടക്കിയ താരമായിരുന്നു നസ്രിയ. അഭിനയശേഷം അരങ്ങൊഴിഞ്ഞെങ്കിലും നസ്രിയയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. നസ്രിയ അഭിനയിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് നേരത്തെ തന്നെ ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തെങ്ങും സാധ്യതയില്ലെന്നായിരുന്നു മറുപടി. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മയായി വേഷമിട്ട താരമാണ് പ്രവീണ. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിവാഹവും കുടുംബ ജീവിതവുമൊക്കെയായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. തിരിച്ചു വരവില്‍ തനിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡേയ്സിലെ നസ്രിയയുടെ അമ്മവേഷം എന്ന് പ്രവീണ പറയുന്നു. അഞ്ജലി മേനോനുമായി അടുത്ത ബന്ധമുണ്ട്. മഞ്ചാടിക്കുരി, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. ഈ ചിത്രത്തില്‍ യുവതാരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്. പഴയതുപോലെയല്ല ഇപ്പോഴത്തെ കുട്ടികള്‍ എല്ലാ കാര്യത്തിലും മിടുക്കരാണ്.

ദുല്‍ഖറും നിവിനുമൊക്കെ എവിടെ കണ്ടാലും ഓടിവന്ന് സംസാരിക്കും.മകന്‍ ദാവീദിനെയും ഇടയ്ക്ക് നിവിന്‍ ലൊക്കേഷനില്‍ കൊണ്ടു വരാറുണ്ട്. മകനോടൊപ്പം നിലത്തിരുന്ന് കളിക്കുന്നതിനിടയില്‍ താനും അവര്‍ക്കൊപ്പം കൂടാറുണ്ട്. കുടുബ വിശേഷങ്ങളെക്കുറിച്ചൊക്കെ നിവിന്‍ സംസാരിക്കാറുണ്ട്. ഫഹദ് നസ്രിയയെത്തന്നെ കെട്ടുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് പ്രവീണ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. കാരവാനില്‍ നസ്രിയയ്ക്കൊപ്പമായിരുന്നു. ഇടയ്ക്ക് വിളിക്കുന്ന ഫഹദ് നസ്രിയയുടെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കും. അനോന്യം മികച്ച പിന്തുണ നല്‍കുന്ന താരദമ്പതികളാണ് അവര്‍. എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു പുതിയ വിവരമായിരുന്നു പ്രവീണയുടെ ഈ വെളിപ്പെടുത്തല്‍.

 

Related posts