കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധം; മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ 26ന് ​വി​ധി; ഹിന്ദുമത വിശ്വാസികളായ ഇവർ ഇസ്‌ലാം മതം സ്വീകരി ച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിൽ

CRIMEBLOODമ​ഞ്ചേ​രി: കൊ​ടി​ഞ്ഞി പു​ല്ലാ​ണി ഫൈ​സ​ൽ വ​ധ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യിേ·​ൽ വാ​ദം കേ​ട്ട മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഈ ​മാ​സം 26ന് ​വി​ധി പ​റ​യും. കേ​സി​ലെ മു​ഖ്യ​സു​ത്ര​ധാ​ര​നും ആ​ർ​എ​സ്എ​സ് തി​രൂ​ർ താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​കു​മാ​യ തൃ​ക്ക​ണ്ടി​യൂ​ർ മ​ഠ​ത്തി​ൽ നാ​രാ​യ​ണ​ൻ (48), തി​രൂ​ർ ആ​ല​ത്തി​യൂ​ർ കു​ട്ടി​ച്ചാ​ത്ത​ൻ കാ​വി​ൽ കു​ണ്ടി​ൽ ബി​ബി​ൻ (23), വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ കോ​ട്ടാ​ശേ​രി ജ​യ​കു​മാ​ർ (48) എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ന​വം​ബ​ർ 19ന് ​പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കാ​ണ് സം​ഭ​വം. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​നാ​യി ഫൈ​സ​ൽ സ്വ​ന്തം ഓ​ട്ടോ​യി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ പി​ന്തു​ട​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഫൈ​സ​ൽ ഫ​റൂ​ഖ് ന​ഗ​റി​ൽ ഓ​ട്ടോ നി​ർ​ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ര​ണ്ടു ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ക​ത്തി കൊ​ണ്ടു കു​ത്തി​യും വ​ടി​വാ​ൾ കൊ​ണ്ടു വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ർ​എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ ബി​പി​ൻ​ദാ​സ്, ക​ള​ക്ക​ൽ പ്ര​ജീ​ഷ് എ​ന്ന ബാ​ബു, ത​ട​ത്തി​ൽ സു​ധീ​ഷ്കു​മാ​ർ എ​ന്ന കു​ട്ടാ​പ്പു, പ​ല്ലാ​ട്ട് ശ്രീ​കേ​ഷ് എ​ന്ന അ​പ്പു എ​ന്നി​വ​ർ  കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ഹി​ന്ദു മ​ത​ത്തി​ൽ നി​ന്നും ഇ​സ്ലാ​മി​ലേ​ക്കു മാ​റു​ക​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മ​തം​മാ​റ്റു​ക​യും ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം. സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​യ 16 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts