ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹം ! കാറില്‍ വെച്ച് ബലാല്‍സംഗം; യുവതിയ്ക്ക് പറ്റിയ ചതി ഇങ്ങനെ…

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 31കാരന്‍ അറസ്റ്റില്‍. പൂനയിലാണ് സംഭവം.

ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ വിവാഹം ചെയ്തു. ഇതിനു ശേഷമായിരുന്നു പീഡനം.

തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പുന പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്.

ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പോലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു.

തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞായിരുന്നു കല്യാണം നടത്തിയത്.

തുടര്‍ന്ന് കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ലോഡ്ജില്‍ നിന്ന് താമസം മാറ്റിയ ഉടനെ തന്നെ 31കാരന്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts

Leave a Comment