ക​പ​ട​വാ​ഗ്ദാ​ന​വും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​ത് പാ​ലി​ക്കാ​നാ​വാ​തെ പോ​കു​ന്ന​തും തി​ക​ച്ചും വ്യ​ത്യ​സ്ഥം ! സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം…

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ള്‍ വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ഥ​മാ​യ നി​രീ​ക്ഷ​ണ​വു​മാ​യി സു​പ്രീം​കോ​ട​തി.

ആ​ത്മാ​ര്‍​ഥ​ത​യോ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി അ​തു പാ​ലി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന​തും ക​പ​ട വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണെ​ന്നാ​ണ് സു​പ്രീം കോ​ട​തി പ​റ​ഞ്ഞ​ത്.

ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യ്യാ​റാ​വാ​തെ വ​ന്ന​തോ​ടെ യു​വാ​വി​നെ​തി​രെ എ​ടു​ത്ത പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എം ​ദീ​പ​ക് പ​വാ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. 2009 മു​ത​ല്‍ 2011 പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന് യു​വാ​വ് ത​യ്യാ​റാ​യി​ല്ല. ഇ​തോ​ടെ 2016 ല്‍ ​പെ​ണ്‍​കു​ട്ടി യു​വാ​വി​നെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി.

യു​വ​തി​യു​ടെ പ​രാ​തി​ക്ക് എ​തി​രേ യു​വാ​വ് മ​ഹാ​രാ​ഷ്ട്ര ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഇ​തു സ​മൂ​ഹ​ത്തി​നെ​തി​രാ​യ വി​പ​ത്താ​ണ് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ത​ള്ളി.

പ​ക്ഷെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ഒ​രു​മി​ച്ചു ദീ​ര്‍​ഘ​കാ​ലം താ​മ​സി​ച്ചി​ട്ടു പി​രി​ഞ്ഞ​താ​ണ് വാ​ദി​യും പ്ര​തി​യു​മെ​ന്നു സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

പീ​ഡ​ന​ക്കേ​സ് ചു​മ​ത്തു​ന്ന​തു നി​യ​മ സം​വി​ധാ​ന​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യ​ലാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി.

ജ​ഡ്ജി​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, എം.​എം.​സു​ന്ദ​രേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റേ​താ​ണ് വി​ധി.

Related posts

Leave a Comment