സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി റജിസ്ട്രി. ആളുകളുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പിനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിലുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് വിവരം, പാന്‍ കാര്‍ഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്. ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നല്‍കിയത്. നല്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ (ടെക്നോളജി) പോലീസിന് പരാതി നല്കി. http://cbins/scigv.com, https://cbins.scigv.com/offence– എന്നീ യുആര്‍എല്ലുകളിലാണ് വ്യാജ വെബ്സൈറ്റുകളുള്ളത്.
Read MoreTag: supreme court
27 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി സുപ്രീം കോടതി ! പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത്…
27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് അനുകൂലമായ ഉത്തരവുമായി കോടതി. ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി നല്കിയ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച അസാധാരണ സിറ്റിങ് നടത്തി ഹര്‍ജി പരിഗണിച്ച, ജസ്റല്സ് ബിവി നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജി ഹൈക്കോടതി കാര്യമൊന്നുമില്ലാതെ നീട്ടിവച്ചെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. മെഡിക്കല്‍ ബോര്‍ഡിനോടു പുതിയ റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി ഇതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കോടതി ചേര്‍ന്നപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചു.…
Read Moreഇനി മുതല്‍ ‘വേശ്യയും വെപ്പാട്ടിയും’ വേണ്ട ! ലിംഗ വിവേചനം വിലക്കി ശൈലീ പുസ്തകം പുറത്തിറക്കി സുപ്രീം കോടതി
കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനൊരുങ്ങി സുപ്രീംകോടതി. ഇതിനായി പുതിയ ശൈലീ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്. വേശ്യ, വെപ്പാട്ടി തുടങ്ങിയ 40 വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയത്. മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപയോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുകയല്ല ശൈലീപുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വിവേചനം അറിയാതെ എല്ലായിടത്തും നിലനിന്നിരുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിധി ശരിയാണെങ്കില്ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി. വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിംഗ മാറ്റം തുടങ്ങിയ വാക്കുകളില്‍…
Read Moreതൊണ്ടി മുതലായ ‘അടിവസ്ത്രം’ മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍. കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര്‍ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. ഇതിനെ തനിക്കെതിരേയുള്ള അന്വേഷണമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നും. തനിക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആന്റണി രാജു…
Read Moreകാത്തിരിക്കേണ്ട ആവശ്യമില്ല ! പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന്റെ നടപടികള്‍ എളുപ്പത്തിലാക്കണമെന്ന് സുപ്രീംകോടതി
ഒരിക്കലും യോജിച്ചു പോകില്ലെന്നുറപ്പായവര് വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി വ്യക്താക്കി. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.
Read Moreഒരാള്‍ക്ക് പകല്‍ ജോലി പങ്കാളിയ്ക്കു രാത്രിയും ! പിന്നെ എങ്ങനെ വിവാഹജീവിതം മുമ്പോട്ടു കൊണ്ടുപോകുമെന്ന് ചോദ്യം…
ഭാര്യയ്ക്ക് ജോലി പകല്‍, ഭര്‍ത്താവിന് രാത്രിയും പിന്നെ എങ്ങനെ വിവാഹ ജീവിതം മുമ്പോട്ടു കൊണ്ടുപോകും ? ഈ സമൂഹത്തിലെ പല ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. ഇപ്പോള്‍ വിവാഹമോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച ദമ്പതികളോട് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കിക്കൂടേയെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ദമ്പതികളോട് ആരാഞ്ഞു. ബംഗളൂരുവില്‍നിന്നുള്ള ദമ്പതികളാണ് വിവാഹ മോചന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ബംഗളൂരു അത്രയധികമൊന്നും വിവാഹമോചനങ്ങള്‍ നടക്കുന്ന സ്ഥലമല്ലെന്ന് ജസ്റ്റിസ് നാഗരരത്ന അഭിപ്രായപ്പെട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഒരു ശ്രമം കൂടി നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു. വേര്‍പിരിയുന്നതിന് ഇരുകക്ഷികളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഉടമ്പടി പ്രകാരം ഭര്‍ത്താവ് ഭാര്യയ്ക്ക് ഒറ്റത്തവണ ജീവനാംശമായി പന്ത്രണ്ടര ലക്ഷം രൂപ നല്‍കും. ഇരു കക്ഷികളും…
Read Moreരാജ്യത്ത് തൂക്കിക്കൊല നിര്‍ത്തുന്നു ? മറ്റുരീതിയില്‍ വധശിക്ഷ നടപ്പാക്കുന്നതു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി…
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിനു പകരം മരുന്നു കുത്തിവെച്ചോ, വെടിവെച്ചോ, വൈദ്യുതി പ്രവഹിപ്പിച്ചോ കൊല്ലുന്നത് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തൂക്കിക്കൊല്ലുന്നത് കടുത്ത വേദനയുള്ള മരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതുകൊണ്ട് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.…
Read Moreഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധം ! സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍…
സ്വവര്‍ഗരതിയും ഒരേലിംഗത്തില്പ്പെടുന്നവര് ഒരുമിച്ചു താമസിക്കുന്നതും ഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. പുരുഷന് ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന് അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര് ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട്…
Read Moreകൊണ്ടും നടന്നതും നീയേ ചാപ്പാ…കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ ! രഹ്നഫാത്തിമയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍…
ശബരിമല യുവതീപ്രവേശന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ താന്‍ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രവും രഹ്ന ഫാത്തിമ ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നല്കി. അന്‍പതിനായിരം…
Read Moreകപടവാഗ്ദാനവും വിവാഹവാഗ്ദാനം നല്‍കുന്നത് പാലിക്കാനാവാതെ പോകുന്നതും തികച്ചും വ്യത്യസ്ഥം ! സുപ്രീംകോടതിയുടെ നിരീക്ഷണം…
വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യത്യസ്ഥമായ നിരീക്ഷണവുമായി സുപ്രീംകോടതി. ആത്മാര്‍ഥതയോടെ വിവാഹവാഗ്ദാനം നല്കി അതു പാലിക്കാന്‍ കഴിയാതെ പോകുന്നതും കപട വിവാഹ വാഗ്ദാനം നല്‍കുന്നതും വ്യത്യസ്തമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ എം ദീപക് പവാര്‍ എന്നയാള്ക്കെതിരേയാണു പോലീസ് കേസെടുത്തിരുന്നത്. 2009 മുതല്‍ 2011 പെണ്‍കുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ല്‍ പെണ്‍കുട്ടി യുവാവിനെതിരേ പീഡനക്കേസ് നല്കി. യുവതിയുടെ പരാതിക്ക് എതിരേ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീര്‍ഘകാലം താമസിച്ചിട്ടു പിരിഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പീഡനക്കേസ് ചുമത്തുന്നതു നിയമ…
Read More