കള്ളനോട്ട് നിർമാണത്തിൽ ഷീബ പുപ്പുലി; അച്ചടിച്ച നോട്ടുകൾ അമ്മയ്ക്ക് നൽകി ലോട്ടറി എടുപ്പിക്കും; വിലാസിനിയെ പൊക്കിയപ്പോൾ…


കോ​ട്ട​യം: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ക​ള്ള​നോ​ട്ട് ന​ല്‍കി കേ​സി​ല്‍ അ​മ്മ​യെ​യും മ​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ ക​ല​വൂ​ര്‍ ക്രി​സ്തു​രാ​ജ് കോ​ള​നി​യി​ല്‍ പ​റ​മ്പി​ല്‍ വി​ലാ​സി​നി (68), മ​ക​ള്‍ ഷീ​ബ(34) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ലാ​സി​നി ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി​ക്ക​ട​യി​ല്‍ എ​ത്തി ലോ​ട്ട​റി വാ​ങ്ങു​ന്ന​തി​നാ​യി ക​ള്ള​നോ​ട്ട് ന​ല്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ര്‍ന്ന് വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നോ​ട്ടു​ക​ള്‍ ക​ള്ള​നോ​ട്ട് ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും, വി​ലാ​സി​നി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നും 100 രൂ​പ​യു​ടെ 14 വ്യാ​ജ നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തു. വി​ലാ​സി​നി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​രു​ടെ മ​ക​ള്‍ കൂ​ടി സം​ഭ​വ​ത്തി​ൽ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​വ​ര്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റി​ച്ചി കാ​ലാ​യി​പ്പ​ടി ഭാ​ഗ​ത്തെ വീ​ട്ടി​ലെ​ത്തി മ​ക​ള്‍ ഷീ​ബ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​ളി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ പ​ത്ര​പേ​പ്പ​റി​ല്‍ ഒ​ളി​ച്ചു വ​ച്ചി​രു​ന്ന 500 രൂ​പ​യു​ടെ 31, ഇരുന്നൂറു രൂ​പ​യു​ടെ ഏ​ഴ്, 100 രൂ​പ​യു​ടെ നാ​ല്, 10 രൂ​പ​യു​ടെ എ​ട്ട് വ്യാ​ജ നോ​ട്ടു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കൂ​ടാ​തെ വ്യാ​ജ നോ​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​പ്‌​ടോ​പ്പും പ്രി​ന്‍റ​റും സ്‌​കാ​ന​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.ഗൂ​ഗി​ളി​ല്‍ സെ​ര്‍ച്ച് ചെ​യ്തു പ​ഠി​ച്ച ശേ​ഷ​മാ​ണ് വ്യാ​ജ ക​റ​ന്‍സി ഉ​ണ്ടാ​ക്കി​യ​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വ്യാ​ജ​നോ​ട്ടു​ക​ള്‍ വി​ലാ​സി​നി​യു​ടെ കൈ​യില്‍ കൊ​ടു​ത്തുവി​ട്ട് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രിൽനിന്ന് ലോട്ടറി വാങ്ങിയും മാ​ര്‍ക്ക​റ്റി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ല്‍നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യുമാണ് മാ​റ്റി​യെ​ടു​ത്തി​രു​ന്ന​ത്.

എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്‌​ഐ ടി. ​ശ്രീ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ എ.​സി. ജോ​ര്‍ജ്, മ​ഞ്ജു​ള, സി.​എ​ച്ച. ഷാ​ഹി​ന എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. ഈ ​കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment