സാനിയ ഐയ്യപ്പനെ നിക്കര്‍ ഇടീപ്പിക്കാന്‍ മിനക്കെട്ട് സദാചാര ആങ്ങളമാര്‍ ! ഇത് സാമ്പിള്‍ വെടിക്കെട്ടെന്ന് നടിയുടെ പ്രതികരണം…

മലയാളം സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഐയ്യപ്പന്‍ പങ്കുവച്ച ഒരു ഗ്ലാമറസ് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സദാചാര ആങ്ങളമാര്‍. സാനിയുടെ ഫോട്ടോയ്ക്കു താഴെ സദാചാര കമന്റുകളുടെ ബഹളമാണ്.

തുട വരെ മാത്രമുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഇതാണ് ചിലര്‍ക്ക് പിടിക്കാഞ്ഞത്. പാന്റ് ഇടാന്‍ മറന്നു പോയോ അതോ പണമില്ലയോ എന്നിങ്ങനെയുള്ള കമന്റുകളാണ് സൈബര്‍ ഞരമ്പുരോഗികളും സദാചാര ആങ്ങളമാരും പോസ്റ്റ് ചെയ്യുന്നത്.

എന്നാല്‍ ഇത്തരം ഫോട്ടോകള്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നുമുള്ള തരതത്തിലുള്ള മറുപടികളാണ് നടി വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്നത്.

മോശം കമന്റുകള്‍ക്കു പുറമെ രസകരമായ കമന്റുകളും ഫോട്ടോയ്ക്കു താഴെയുണ്ട്. അടുത്തിടെ നടി അപര്‍ണ നായര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് ഇട്ട ആളെ പോലീസ് പൊക്കിയിരുന്നു.

Related posts

Leave a Comment