കാന്‍സറെന്ന് തെറ്റായ രോഗനിര്‍ണയം !രണ്ട് സ്തനങ്ങള്‍ നീക്കം ചെയ്തു;നിരന്തര കീമോ തെറാപ്പി കാരണം ആരോഗ്യം നശിച്ചു; യുവതിയ്ക്കുണ്ടായ ദുരനുഭവം ഏവര്‍ക്കും പാഠം…

തെറ്റായ രോഗ നിര്‍ണയത്തിന്റെ പേരില്‍ ജീവിതം നരകിച്ച അനേകം ജന്മങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. സാറ ബെയ്‌ലി എന്ന യുവതിയ്ക്കും പറയാനുള്ളത് അത്തരമൊരു അനുഭവമാണ്. 25-ാം വയസ്സിലാണ് സാറ കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സാറ സത്യം തിരിച്ചറിയുന്നത്. സ്തനാര്‍ബുദമാണെന്ന രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് സാറയ്ക്ക് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നു.

തുടര്‍ച്ചയായി കീമോതെറാപ്പി ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്‌സി റിസല്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു. 2016ലാണ് ഡോക്ടര്‍മാര്‍ തനിക്ക് ബ്രസ്റ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. 2017 ല്‍ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സാറയുടെ രോഗനിര്‍ണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു.

ഏഴു വയസ്സുകാരന്‍ റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ് എന്നിങ്ങനെ രണ്ടു മക്കളാണ് സാറ-സ്റ്റീവന്‍ ദമ്പതികള്‍ക്കുള്ളത്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലാണ് താമസം. ലൂയിസ് ജനിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ക്യാന്‍സര്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ തെറ്റായ രോഗനിര്‍ണ്ണയം നടത്തിയതെന്നും സാറ പറയുന്നു. ഡോക്ടര്‍മാര്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞപ്പോള്‍ വളരെ അസാധാരണമായാണ് അനുഭവപ്പെട്ടത്. ചികിത്സയുടെ ഭീകര ദിനങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രോഗവുമില്ലെന്ന് തിരിച്ചറിയുക. ശാരീരിക വിഷമതകളേക്കാള്‍ എന്നെ അലട്ടിയത് മാനസിക വിഷമങ്ങളായിരുന്നു.

ഇത്തരത്തില്‍ തെറ്റായ രോഗനിര്‍ണ്ണയം ചെയ്യുന്നവര്‍ ഓരോ ആളുകളുടെയും ജീവന്‍ വച്ചാണ് കളിക്കുന്നത്. ചിലര്‍ ഭാഗ്യംകൊണ്ടു രക്ഷപെടുന്നു എന്നുമാത്രം… സാറ പറയുന്നു. ഇത്തരം അബദ്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികളില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്നും സാറ പറയുന്നു. തെറ്റായ രോഗനിര്‍ണ്ണയം നടത്തിയ ആശുപത്രിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് സാറ ഇപ്പോള്‍. സാറയുടെ ചിക

Related posts