എല്ലാം ഫ്രീയാക്കി..! സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 18 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ഇ​നി സൗ​ജ​ന്യ ചി​കി​ത്സ; ഒ​പി ടി​ക്ക​റ്റി​നും ലാ​ബി​ലും കൂടാതെ ​ ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ലും ഇനി ഫീസ് നൽകേണ്ട

TVM-DOCTOR-Lജി​ജേ​ഷ് ചാ​വ​ശേ​രി

മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ  സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 18  വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ  എ​ൻ​ആ​ർ​എ​ച്ച്എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സൗ​ജ​ന്യ  ചി​കി​ത്സ  ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​പി ടി​ക്ക​റ്റ്, ലാ​ബ്, ദ​ന്ത​ൽ വി​ഭാ​ഗം, സ്കാ​നിം​ഗ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ  ചി​കി​ത്സ  ന​ൽ​കു​ന്ന​ത്.

ഒ​പി ടി​ക്ക​റ്റി​ന് ര​ണ്ട് രൂ​പ​യും ലാ​ബി​ൽ 50 രൂ​പ​യും ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ൽ 30 രൂ​പ മു​ത​ൽ 100 രൂ​പ​യു​മാ​ണ്  മി​ക്ക  സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഈ​ടാ​ക്കു​ന്ന​ത്.  ഇ​നി  മു​ത​ൽ 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. ദി​വ​സ​വും പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗം ബാ​ധി​ച്ച് നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ  തേ​ടി​യെ​ത്തു​ന്ന​ത്.

മേ​യ് ഒ​ന്നു മു​ത​ൽ  സം​സ്ഥാ​ന​ത്തെ മി​ക്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും  സൗ​ജ​ന്യ  ചി​കി​ത്സ  ന​ട​പ്പി​ലാ​ക്കാ​ൻ തു​ട​ങ്ങി. സ​ർ​ക്കാ​രി​ന്‍റെ  പു​തി​യ  സൗ​ജ​ന്യ  പ​ദ്ധ​തി ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഓ​രോ  സ​ർ​ക്കാ​ർ  ആ​ശു​പ​ത്രി​ക​ളി​ലും പ​ദ്ധ​തി  ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് എ​ൻ​ആ​ർ​എ​ച്ച്എ​മ്മാ​ണ് ഫ​ണ്ട് ന​ൽ​കു​ന്ന​ത്.

Related posts