ഫോട്ടോ എടുക്കുന്നതിനിടെ സാറാ അലിഖാനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ആരാധകന്‍ ! കണ്ടം വഴി ഓടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍; വീഡിയോ വൈറലാകുന്നു…

സിനിമാതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. എന്നാല്‍ ചിലരുടെ അതിരുവിട്ടുള്ള പ്രവൃത്തികള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്‌നേഹം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്. ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതും ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടന്നൊരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ അവിടെ നിന്നും ഓടിച്ചു വിട്ടു. View this post on Instagram #saraalikhan snapped at her pilates class today. One of the fans tried to kiss her hand. Not so easy 🤛🙁 just because…

Read More

ഒരാഴ്ച മുമ്പ് കാണാതായ മകനെ കണ്ടെത്തിയ ആശ്വാസത്തില്‍ മാതാപിതാക്കള്‍ ! പയ്യന്‍ വീടുവിട്ടത് സാറാ അലിഖാനെ കാണാന്‍…

ബോളിവുഡ് സുന്ദരിയും നടന്‍ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് നടുവിലൂടെ താരം നടന്നുപോകുന്ന ചിത്രം വൈറലായിരുന്നു. കാണുമ്പോള്‍ വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ഒരു കുടുംബത്തിന് മുഴുവന്‍ ആശ്വാസം നല്‍കിയിരിക്കുകയാണ് ഈ ചിത്രം. സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ചുവന്ന ബനിയന്‍ ധരിച്ച ആണ്‍കുട്ടിയെ കുറച്ചു നാളായി കാണാനില്ലായിരുന്നു. ഓഗസ്റ്റ് 17നാണ് മധ്യപ്രദേശ് സ്വദേശിയായ അജയ് വീട് വിട്ടുപോയത്. ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകനെ കാണാതായതുമുതല്‍ കണ്ണീരിലായിരുന്നു മാതാപിതാക്കള്‍. സാറായ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ പെട്ടെന്ന് മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി. എന്നാല്‍ മകന് ജീവനോടെയുണ്ടെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവര്‍. അജയ്‌യെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Read More