കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും ! ഫെമിനിസ്റ്റ് തീവ്രവാദികള്‍ പൊട്ടിക്കരയുകയാണ് സുഹൃത്തുക്കളേ…രുക്ഷ വിമര്‍ശനവുമായി നടി

മഞ്ജു പിള്ളയും ഇന്ദ്രന്‍സും മുഖ്യ വേഷത്തിലെത്തിയ ഹോം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ചിത്രം പൊളിറ്റിക്കലി കറക്ട് അല്ല എന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

മഞ്ജുപിള്ള അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രത്തിനെതിരേയായിരുന്നു ഇവര്‍ ഉറഞ്ഞു തുള്ളിയത്. ഇത്തരക്കാര്‍ക്കെതിരേ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി ഫറ ഷിബ് ല

ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ് എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ വിമര്‍ശനം. ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോള്‍ തീരുമാനിക്കുന്നതെന്നും ഷിബ് ല പറയുന്നു.

ഷിബ് ലയുടെ കുറിപ്പ് ഇങ്ങനെ…

ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ് :

സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ Politically Correct ആവുന്നതിനും മുമ്പ് ആ സിനിമ Engaging ഉം Entertaining ഉം ആവണം എന്ന പക്ഷക്കാരിയാണ് ഞാൻ. സിനിമ Politically Correct ആയില്ലെങ്കിലും Politically Wrong ആവരുതെന്നും.

ഇതിപ്പോ, Political Correctness പേടിച്ച് Creators മാളത്തിൽ ഒളിക്കേണ്ട അവസ്ഥയാണ് ഒരു സിനിമ Convey ചെയ്യാൻ ഉദേശിക്കുന്നത് എന്താണെന്ന് പോലും ഇക്കൂട്ടർക്ക് നോട്ടമില്ല.

ഭർത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, Body Shaming നടത്തിയിട്ടും ഭർത്താവിന്റെ പുറകെ പോയി എന്ന ചീത്തപ്പേര് ഞാൻ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. ശരിയാണ്. കാന്തിക്ക് പകരം ഞാൻ ആയിരുന്നെങ്കിൽ പോടാ പുല്ലേ എന്ന് തന്നെ പറയുമായിരുന്നു.

ഞാൻ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താൽ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാൻ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ! എത്ര വ്യത്യസ്തരായ മനുഷ്യരാണ് ഈ ഭൂമുഖത്ത് ഉള്ളത്.

എനിക്ക് വേണ്ടത് അല്ല കാന്തിക്ക് വേണ്ടത് എന്നും, അവൾക്ക് വേണ്ടത് നേടാൻ അവൾക്ക് എന്തും ചെയ്യാം എന്നും , choice എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാൻ കരുതുന്നു. കാന്തി, നിങ്ങൾ കുമ്പളങ്ങിയിലെ ബേബി മോളേയും, ഏദൻ തോട്ടത്തിലെ മാലിനിയേയും കണ്ടില്ലേ.! എന്ന് ചോദിച്ചവരോട്, ഞാൻ അവരെ മാത്രമല്ല, ഞാൻ എന്റെ ഉമ്മയേയും, അപ്പുറത്തെ വീട്ടിലെ കല്യാണിയെയും, തൊട്ടടുത്ത വീട്ടിലെ ആൻസിയേയും രസിയെയും കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട് എന്നുത്തരം.

കാന്തി പോടാ പുല്ലേ എന്നും പറഞ്ഞ്, നാളെ ഡോക്ടറ്ററും മറ്റന്നാൾ കളക്ടറും ആയി സ്വന്തം BMW കാറിൽ വന്ന് അമ്മിണിപ്പിള്ളയെ അസൂയപെടുത്തണമെന്ന് നിങ്ങൾ വിചാരിക്കരുത്.ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോൾ തീരുമാനിക്കുന്നത്.

എല്ലാവരും പഠിച്ച് പത്രോസാവണമെന്നും, Bossy ആവണമെന്നും തീരുമാനിക്കാൻ നിങ്ങൾ ആരാണ്. വീട്ടുകാര്യങ്ങൾ അതി മനോഹരമായി ചെയ്യുന്ന, അതിൽ അതീവ മിടുക്കുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അത് സ്വന്തം Choice ആയിരിക്കണം എന്ന് മാത്രം.!!

ഇതെഴുതാനുള്ള കാരണം #Home എന്ന സിനിമയാണ്.കുട്ടിയമ്മയും, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും.!! Really.? കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം, അവർക്ക് ആവശ്യം എന്ന് തോനുന്നിടത്ത് അവർ പ്രതികരിക്കുന്നുണ്ട്, നിങ്ങൾക്ക് ആവശ്യം ഉള്ളിടത്ത് എല്ലാം അവർ എങ്ങനെ പ്രതികരിക്കും.?

അവർ വീട്ടിലെ ജോലി ചെയ്യുന്നത് കണ്ട് ഫെമിനിസ്റ്റി തീവ്രവാദികൾ പൊട്ടിക്കരയുകയാണ്..സുഹൃത്തുക്കളെ പൊട്ടിക്കരയുകയാണ്.! അപ്പന്റെ മൂത്രം തുടക്കുന്ന മകനും fridge ഒതുക്കാൻ സഹായിക്കുന്ന ഭർത്താവും വരെ നമ്മൾ എത്തിയില്ലേ, കുറച്ച് സമയം കൊടുക്കെന്നെ..!!

നാലാം ക്ലാസ്സുവരെ പഠിച്ച എന്റെ ഉമ്മാമയും, പത്താം ക്ലാസ്കാരി അമ്മയുമാണ് ഞാൻ ഇന്നവരെ കണ്ടതിൽ വച്ച് ഏറ്റവും empowered ആയ സ്ത്രീ രത്നങ്ങൾ, empowerment doesn’t have to be loud, smart phone ഉപയോഗിക്കാൻ അറിയുന്നതും, ഭർത്താവിനെ boss ചെയ്യുന്നതും empowerment ന്റെ അളവ് കോലല്ലന്നാണ് എന്റെ അഭിപ്രായം, ഒരുതരം Role Reversal ആണ് Feminism എന്നാണ് മിക്കവാറും ധരിച്ചു വെച്ചിരിക്കുന്നത്, ഇതുവരെ സ്ത്രീകൾ അനുഭവിച്ചത് ഇനി പുരുഷൻമാർ അനുഭവിക്കട്ടെ എന്നൊരു ഭാവം!!

കുട്ടിയമ്മ ഒരു Empowerd Woman ആണ്, ആവശ്യത്തിന് ശബ്ദമുയർത്തുകയും ആവശ്യത്തിന് Empathy ഉം ഉള്ള സ്ത്രീ!! Political Correctness നു വേണ്ടി മാത്രം സിനിമ എടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ നിങ്ങൾ തള്ളിവിടരുത്.

വളരെ forced ആയ ഒട്ടും Organic അല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക!! പ്രിയദർശൻ സിനിമകൾ നോക്കു – Engaging ഉം Entertaining ആയ സിനിമകൾ ഇരുപത്തിയഞ്ചാം വർഷങ്ങൾക്കിപ്പുറവും നമ്മൾ ആഘോഷിക്കുന്നില്ലേ. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്.!!Vijay BabuKrishnan BalakrishnanRojin Thomas

Related posts

Leave a Comment