കണ്ണലിയിപ്പിക്കും ഈ വിടവാങ്ങല്‍, വിടവാങ്ങള്‍ സമ്മാനമായി ഡ്രൈവറുടെ െൈഡ്രവറായി കളക്ടര്‍

carആദ്യ നോട്ടത്തില്‍ തന്നെ വിവാഹ ചടങ്ങിനു അണിയിച്ചൊരുക്കിയിരിക്കുന്ന കാര്‍ ആണന്നേ തോന്നു. മുകളില്‍ ഓറഞ്ച് നിറത്തില്‍ ബീക്കണ്‍. പുറകില്‍ ഡ്രൈവറുടെ യൂണിഫോമില്‍ ഒരാള്‍ ഇരിക്കുന്നു. ഔദ്യോഗിക വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വിനിയോഗം ചെയ്യുകയാണന്ന് ചിന്തിക്കാന്‍ വരട്ടെ. മഹാരാഷ്ട്രയിലെ അകോല ജില്ലാ കളക്ടര്‍ ജി. ശ്രീകാന്ത് ആണ് തനിക്കുവേണ്ടി വളയം പിടിച്ച  ഡ്രൈവര്‍ ദിഗംബര്‍ തകന്  മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ചത്. അദേഹത്തിന്റെ സര്‍വീസിന്റെ അവസാനദിനത്തില്‍ കളക്ടര്‍ ആണ് അദേഹത്തെ പിറകില്‍ ഇരുത്തി കാര്‍ ഓടിച്ചത്.

35 വര്‍ഷത്തെ തന്റെ സര്‍വ്വീസില്‍ 18 കളക്ടര്‍മാരുടെ ഡ്രൈവറായി ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇത്രയും കാലം അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് കളക്ടര്‍ നന്ദി പറഞ്ഞു. ഈ ദിവസം അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് കലക്ടര്‍ ശ്രീകാന്ത് പറഞ്ഞത്.

Related posts