ബോ​ളി​വു​ഡ് ന​ടി​യു​ടെ ബാ​ഗും ഫോ​ണും ക​വ​ർ​ന്നു; ആ​സ്മ രോ​ഗി​യാ​യ ന​ടി റോ​ഡി​ൽ ബോ​ധം കെ​ട്ടു​വീ​ണു; പി​ന്നി​ൽ “ത​ക് ത​ക്’ സം​ഘം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബോ​ളി​വു​ഡ് ന​ടി​യു​ടെ ബാ​ഗും ഫോ​ണും ക​വ​ർ​ന്നു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നോ​ജ് പ്ര​ഭാ​ക​റി​ന്‍റെ ഭാ​ര്യ​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ഫ​ർ​ഹീ​ൻ പ്ര​ഭാ​ക​റാ​ണ് ശ​നി​യാ​ഴ്ച ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്.

ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സ​ർ​വ​പ്രി​യ വി​ഹാ​റി​ൽ താ​മ​സി​ക്കു​ന്ന ന​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട ന​ടി​യു​ടെ കാ​റി​ൽ നാ​ലം​ഗ ക​വ​ർ​ച്ചാ​സം​ഘം അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. കാ​ർ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദി​ക്കാ​ൻ ന​ടി ചെ​ന്ന​പ്പോ​ൾ ന​ടി​യു​ടെ ഡ്രൈ​വിം​ഗ് മോ​ശ​മാ​ണെ​ന്നു പ​റ​ഞ്ഞു ത​ർ​ക്കി​ച്ചു.

ഇ​തി​നി​ടെ ക​വ​ർ​ച്ച ന​ട​ത്തി റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ ക​യ​റി ക​വ​ർ​ച്ചാ​സം​ഘം ര​ക്ഷ​പ്പെ​ട്ടു. 16,000 രൂ​പ, രേ​ഖ​ക​ൾ, ഫോ​ണു​ക​ൾ, വി​ല​കൂ​ടി​യ വ​സ്തു​ക്ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി ന​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​വ​ർ​ച്ച ന​ട​ത്തി സം​ഘം ക​ട​ന്ന​തോ​ടെ ആ​സ്മ രോ​ഗി​യാ​യ ന​ടി റോ​ഡി​ൽ ബോ​ധം കെ​ട്ടു​വീ​ണു. ഒ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​ത്. ഇ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ കു​പ്ര​സി​ദ്ധ​രാ​യ ത​ക് ത​ക് എ​ന്ന ക​വ​ർ​ച്ചാ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Related posts