മടങ്ങി വരവ്  കറുത്തകോട്ടിൽ..! ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ കുറ്റവിമുക്തനായ പി ശശിയുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് ഇങ്ങനെ…

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി.​ശ​ശി നേ​തൃ​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ(​എ​ഐ​എ​ൽ​യു) ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​ശ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നേ​ര​ത്തെ, സി​പി​എ​മ്മി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ പി.​ശ​ശി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് തി​രി​കെ എ​ടു​ത്തി​രു​ന്നു. ലൈം​ഗി​കാ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പി.​ശ​ശി​യെ പു​റ​ത്താ​ക്കി​യി​രു​ന്ന​ത്‌. ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ ശ​ശി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

Related posts