ലോ​ക്ക് ഡൗ​ണി​ൽ അച്ഛ​ന്‍റെ പി​ണ​ക്കം അ​വ​സാ​നി​പ്പി​ച്ച് മകന്റെകൂടെ തിരിച്ചയച്ചു; തി​ര​ക്കി​നി​ട​യി​ലും കു​ടും​ബബ​ന്ധ​ങ്ങ​ളു​ടെ വി​ല മ​ന​സി​ലാ​ക്കി പോ​ലീ​സ്; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ…

തൃ​ശൂ​ർ: ലോ​ക്ക്ഡൗ​ണ്‍ തി​ര​ക്കി​നി​ട​യി​ലും കു​ടും​ബബ​ന്ധ​ങ്ങ​ളു​ടെ വി​ല മ​ന​സി​ലാ​ക്കി പോ​ലീ​സ്. കാ​ഞ്ഞാ​ണി​യി​ലാ​ണ് പൊ​രി​വെ​യി​ല​ത്തു നി​ൽ​ക്കു​ന്ന​തി​ന്‍റെ ക​ഷ്ട​പ്പാ​ടി​നി​ട​യി​ലും ഒ​രു അ​ച്ഛ​ന്‍റെ പി​ണ​ക്കം മാ​റ്റി​യ​ത്.

തൃ​ശൂ​ർ – കാ​ഞ്ഞാ​ണി സം​സ്ഥാ​ന പാ​ത​യി​ൽ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ചെ​ക്കി​ംഗിനി​ടെ ദേ​ഷ്യ​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ഒ​രു വൃ​ദ്ധ​ൻ ന​ട​ന്നു​വ​രു​ന്ന​തു ശ്ര​ദ്ധ​യി​ൽപെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ഇ​രു​ത്തി.

ദേ​ഷ്യം മാ​റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ കു​ശ​ലാ​ന്വേ​ഷ​ണം തു​ട​ങ്ങി. സൂ​ത്ര​ത്തി​ൽ പേ​രും വി​ലാ​സ​വും ചോ​ദി​ച്ചുമ​ന​സി​ലാ​ക്കി​യി​രു​ന്നു. സം​സാ​രി​ക്കു​ന്ന​തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പേ​രും വി​ലാ​സ​വും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു കൈ​മാ​റി.

ഈ ​സ​മ​യ​ത്തു കാ​ണാ​താ​യ അ​ച്ഛ​നെ തി​ര​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്നു മ​ക​ൻ ടോ​ണി. സാ​ധാ​ര​ണ​യാ​യി അ​ച്ഛ​ൻ പോ​കാ​റു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​തെ ഇ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ചെ​ക്കിം​ഗ്.പോ​യ​ിന്‍റി​ലി​രി​ക്കു​ന്ന അ​ച്ച​ന്‍റെ അ​ടു​ത്തേ​ക്ക് മ​ക​നെ വി​ളി​ച്ചുവ​രു​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് പി​ണ​ക്കം മാ​റ്റി അ​ച്ഛ​നെ മ​ക​നോ​ടൊ​പ്പം പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. അ​രി​ന്പൂ​ർ ചി​റ​ക്കേ​ക്കാ​ര​ൻ വീ​ട്ടി​ൽ റ​പ്പാ​യി​(65)യാ​ണ് വീ​ട്ടി​ൽനി​ന്നും പി​ണ​ങ്ങി പോ​ലീസ് ഉദ്യോ​ഗ​സ്ഥ​രു​ടെ അ​ടു​ത്തെ​ത്തി​യ​ത്. അ​ച്ഛ​നു പ്രാ​യത്തിന്‍റെ അവശതകളും മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടെ​ന്നു മ​ക​ൻ ടോ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment