എന്‍റെ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭൻ;  മൊബൈയിൽ ഫോൺ ഓണാക്കിയപ്പോൾ വോൾപേപ്പറായി കണ്ടത് ഞെട്ടിക്കുന്ന കുറിപ്പ്;  ഐ​ഐ​ടി വി​ദ്യാ​ർ​ഥി​ ഫാത്തിമയുടെ മ​ര​ണത്തിൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ മുങ്ങി

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ. സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഒ​ളി​വി​ൽ പോ​യ​ത്.

കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ ല​ത്തീ​ഫാ​ണു മ​ദ്രാ​സ് ഐ​ഐ​ടി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഫാ​ത്തി​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​നാ​ണു ത​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ഫാ​ത്തി​മ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞു മേ​യ​ർ ഉ​ൾ​പ്പെ​ടെ ചെ​ന്നൈ​യി​ൽ എ​ത്തി​യെ​ങ്കി​ലും ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഒ​ഴി​കെ അ​ധ്യാ​പ​ക​രോ വി​ദ്യാ​ർ​ഥി​ക​ളോ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം, മ​ട​ങ്ങി വ​രു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത് കോ​ള​ജ് അ​ധി​കൃ​ത​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​യാ​ണ്.

ഫാ​ത്തി​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ദ്യം പോ​ലീ​സ് ന​ൽ​കാ​ൻ ത​യാ​റാ​യി​യി​ല്ല. പി​ന്നീ​ടു മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണു സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ന് എ​തി​രേ​യു​ള്ള പ​രാ​മ​ർ​ശം ക​ണ്ട​ത്.

സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വി​ഷ​യ​ത്തി​ന് ഇ​രു​പ​തി​ൽ 13 മാ​ർ​ക്കാ​ണു ഫാ​ത്തി​മ​യ്ക്ക് ല​ഭി​ച്ച​ത്. അ​ഞ്ചു മാ​ർ​ക്കി​നു കൂ​ടി യോ​ഗ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫാ​ത്തി​മ വ​കു​പ്പ് മേ​ധാ​വി​യെ ക​ണ്ടി​രു​ന്നു. ഈ ​ദി​വ​സം വൈ​കി​ട്ടാ​ണു ഫാ​ത്തി​മ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​ഐ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യാ​ണു ഫാ​ത്തി​മ ല​ത്തീ​ഫ് വി​ജ​യി​ച്ച​ത്.

Related posts