തടവുകാരനുമായി ശാരീരിക ബന്ധം പുലര്‍ത്തി ! ജയിലിലെ വനിതാ കറക്ഷണല്‍ ഓഫീസര്‍ക്ക് തടവ്ശിക്ഷ ;യുവാവിനെ ചൂഷണം ചെയ്തത് മറ്റു തടവുകാരെ കാഴ്ചക്കാരാക്കി…

തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട വനിതാ കറക്ഷണനല്‍ ഓഫീസര്‍ക്ക് കോടതി ഏഴ് മാസത്തെ തടവ് ശിക്ഷയായി വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം.

മറ്റ് 11 തടവുകാര്‍ നോക്കിനില്‍ക്കെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതും ഇവര്‍ക്ക് നേരെയുള്ള ഗുരുതര ആരോപണമായിരുന്നു.

ടിന ഗോണ്‍സാലെസ് എന്ന ഇരുപത്തിയാറുകാരിയായ ഉദ്യോഗസ്ഥയാണ് തടവിലായത്. ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് ലൈംഗികബന്ധം എളുപ്പമാക്കുന്നതിന് ഇവര്‍ വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കിയെന്നും പറയുന്നു.

അവളുടെ മുന്‍ ബോസായ അസി. ഷെരീഫ് സ്റ്റീഫ് മാക് കോമാസ് കോടതിയില്‍ പറഞ്ഞത്, നേരത്തെയും നിരാശാജനകമായ പലതും ടിനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

എങ്കിലും മറ്റ് തടവുകാരുടെ മുന്നില്‍ വച്ച് സെക്‌സിലേര്‍പ്പെട്ടുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. അധപതിച്ച മനസുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാവൂ എന്നും സ്റ്റീഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റിലായ ശേഷം രാജിവച്ച ഗോണ്‍സാലസ് അതേ തടവുകാരന് റേസര്‍, ഒരു സെല്‍ ഫോണ്‍ എന്നിവയും നല്‍കിയിരുന്നു. ഒപ്പം സെല്ലില്‍ തിരച്ചില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ജഡ്ജായ മൈക്കല്‍ ഇഡിയര്‍ട്ട് യുവതിയ്ക്ക് ഏഴ് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇവര്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്ര കുറഞ്ഞ തടവുശിക്ഷ വിധിക്കുന്നത് എന്നും പറയുകയുണ്ടായി.

ചെയ്തത് മഹാ അബദ്ധവും കരിയറിനെ നശിപ്പിക്കുന്നതും ആയിപ്പോയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഒപ്പം സ്വയം തിരിച്ചറിയാനും തിരുത്താനും ജീവിതത്തില്‍ ഒരുപാട് സമയമുണ്ട്, ഇനിയും അതാവാം എന്നും വിധിപ്രസ്താവത്തോടൊപ്പം ജഡ്ജി വ്യക്തമാക്കി.

Related posts

Leave a Comment