3,000രൂ​പ മൊ​ബൈ​ൽ​ഫോണ്‍, ലാ​പ്ടോ​പ്, കംപ്യൂട്ടര്‍, ചോ​ക്‌‌ലേ​റ്റു​ക​ൾ! സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​വ​ർ​ച്ച; 68,000 രൂ​പ​യു​ടെ ന​ഷ്‌‌ടം

പ​യ്യ​ന്നൂ​ർ: വെ​ള്ളൂ​രി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ക​വ​ർ​ച്ച​യി​ൽ 68,000 രൂ​പ​യു​ടെ ന​ഷ്ടം. ഉ​ട​മ പ​യ്യ​ന്നൂ​ർ സൂ​ര്യ​മു​ക്കി​ലെ പൂ​ജ ഹൗ​സി​ൽ സു​രേ​ഷി​ന്‍റെ പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

വെ​ള്ളൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ജെം​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ൾ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യിൽ ക​ണ്ട​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്.

ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന 3,000രൂ​പ​യും സാം​സ​ങ്ങി​ന്‍റെ മൊ​ബൈ​ൽ​ഫോ​ണും ലാ​പ്ടോ​പ്, ക​ന്പ്യൂ​ട്ട​ർ, ചോ​ക്‌‌ലേ​റ്റു​ക​ൾ, കോ​സ്മെ​റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​വ​ർ​ച്ച​ചെ​യ്ത​ത്.

68,000രൂ​പ​യു​ടെ ന​ഷ്ട​മു​ള്ള​താ​യി സു​രേ​ഷ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും മാ​സ്ക് ധ​രി​ച്ച ര​ണ്ടു യു​വാ​ക്ക​ളാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന​തി​നു​ള്ള തെ​ളി​വ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment