എനിക്ക് ഒരിക്കല്‍ പോലും സിനിമയില്‍ നിന്ന് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല, പിന്നെന്തിന് താന്‍ തുറന്നുപറയണം, ജയലളിതയുടെ കഥപറയുന്ന ചിത്രത്തില്‍ അഭിനയിക്കില്ല, ഐശ്വര്യ രാജേഷ് പറയുന്നു

മലയാളത്തില്‍ അടുത്തകാലത്ത് മികച്ച വേഷങ്ങളിലൂടെ തകര്‍ത്തഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷങ്ങള്‍ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങൡ തിളങ്ങിയ ഐശ്വര്യ അടുത്തിടെ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് അവര്‍ പറയുന്നു. മീ ടുവിനെക്കുറിച്ചും അവര്‍ തുറന്നുപറയുന്നു.

സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ല. അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും ഐശ്വര്യ പറഞ്ഞു. കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഉണ്ടാകണം. ഇന്നത്തെ കാലത്ത് 20 ശതമാനം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. അത് 50 ശതമാനത്തിലേക്കെങ്കിലും ഉയരണം. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ താന്‍ ഒരിക്കലും ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു.

സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നു പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്. ശക്തമായ റോളുകളാണ് താന്‍ തെരഞ്ഞെടുക്കാറുള്ളത്. പുതിയ സംവിധായകര്‍ പോലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് തന്നെ സമീപിക്കാറുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Related posts