സു​രേ​ഷ് ഗോ​പി പ​ദ​വിഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല; പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് കെ.​ സു​രേ​ന്ദ്ര​ൻ

എം.​ സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: സ​ത്യ​ജി​ത് റേ ​ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ പ​ദ​വി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി​യെ അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​ൻ.

ഈ ​പ​ദ​വി ഏ​റ്റെ​ടു​ത്താ​ൽ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു വി​ല​ക്കു​ക​ളൊ ബു​ദ്ധി​മു​ട്ടു​ക​ളൊ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി​യു​ടെ ക​ഴി​വു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യും ആ​ദ​ര​വാ​യി​ട്ടു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​നം ന​ൽ​കി​യ​ത്. പു​തി​യ സ്ഥാ​ന​ല​ബ്ധി​യി​ൽ അ​ദ്ദേ​ഹം യാ​തൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും നീ​ര​സ​വും പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​ സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഗോ​സി​പ്പു​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

Related posts

Leave a Comment