സുരേഷ് ഗോപി അമർഷത്തിൽ, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂ ട്ട് അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തേക്കില്ല; നി​യ​മനത്തിനെതിരേ വിദ്യാർഥി യൂണിയൻ


തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നി​ടെ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ നോ​മി​നേ​റ്റ് ചെ​യ്ത​തി​ൽ ന​ട​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് അ​തൃ​പ്തി​യെ​ന്ന് സൂ​ച​ന.

പ​ദ​വി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പറയുന്നത്. പ​ദ​വി സം​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെയാണ് അ​ധ്യ​ക്ഷ​നാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

തൃശൂരിലെ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​നെ​തി​രേ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ക​രു​വ​ന്നൂ​രി​ൽ പ​ദ​യാ​ത്ര ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സു​രേ​ഷ് ഗോ​പി. മാ​ത്ര​മ​ല്ല അ​ടു​ത്ത കേ​ന്ദ്ര കാ​ബി​ന​റ്റ് പു​നഃസംഘടനയിൽ വീ​ണ്ടും സു​രേ​ഷ് ഗോ​പി​ക്ക് മ​ന്ത്രി​പ​ദ​വി ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും സ​ജീ​വ​മാ​ണ്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനും അദ്ദേഹത്തിനു താൽപര്യമുണ്ട്. അ​തി​നി​ട​യി​ൽ സു​രേ​ഷ് ഗോ​പി​യെ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്ത​ത് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽനി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കാ​ൻ ഇ​ട​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​സുരേഷ് ഗോപിയോട് അടുപ്പമുള്ളവർ പങ്കു വയ്ക്കുന്നു. ഈ ആശങ്കകൾ ബി​ജെ​പി അ​ണി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ങ്കു വ​യ്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​രേ​ഷ് ഗോ​പി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ടാ​ക്കൂ​ർ ആ​ണ് നി​യ​മ​ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സു​രേ​ഷ് ഗോ​പി​യു​ടെ പ​രി​ചയസ​മ്പ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് ആ​ണ് നി​യ​മ​നം.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഗ​വേ​ണി​ംഗ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും സു​രേ​ഷ് ഗോ​പിക്ക് ഉണ്ടാകും. ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ആ​ർ. മാ​ധ​വ​നെ പു​നൈ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് പു​തി​യ ചു​മ​ത​ല ല​ഭി​ച്ച​ത്.

അതേസമയം സു​രേ​ഷ് ഗോ​പി​യെ സ​ത്യ​ജി​ത്ത് റാ​യ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​തി​ൽ പ്രതിഷേധിച്ച് സ​ത്യ​ജി​ത്ത് റാ​യ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി.

ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ട് അ​ടു​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ജെ​പി നേ​താ​വി​നെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് യൂ​ണി​യ​ന്‍ അ​റി​യി​ച്ചു.

“രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ന്ന വി​ഭാ​ഗീ​യ പ്ര​സ്താ​വ​ന​ക​ള്‍ പോ​ലും സു​രേ​ഷ് ഗോ​പി ന​ട​ത്തി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി അ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന, പ്ര​ത്യേ​കി​ച്ചും വി​ഭാ​ഗീ​യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യ ഒ​രാ​ള്‍ ഉ​ന്ന​ത പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് സ്ഥാ​പ​നം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നി​ഷ്പ​ക്ഷ​ത​യി​ലും ക​ലാ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്‌​തേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

എ​സ്ആ​ര്‍​എ​ഫ്ടി​ഐ സ​ര്‍​ഗാ​ത്മ​ഗ​ത​യു​ടെയും ക​ലാ​പ്ര​ക​ട​ന​ത്തി​ന്‍റെയും ആ​ശ​യ​കൈ​മാ​റ്റ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​വ​രു​ടെ ആ​ശ​യ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഈ ​മൂ​ല്യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ന്ന അ​ധ്യ​ക്ഷ​നും ചെ​യ​ര്‍​മാ​നും ഉ​ണ്ടാ​യി​രി​ക്ക​ണം.

സു​രേ​ഷ് ഗോ​പി​യു​ടെ നി​യ​മ​നം സ്ഥാ​പ​ന​ത്തി​ന്‍റെ കീ​ര്‍​ത്തി ന​ഷ്ട​പ്പെ​ടു​മെ​ന്ന് ത​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​’- വിദ്യാർഥി യൂണിയൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment