ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ്; വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ ആ​ന്‍റിം പം​ഗ​ൽ ഒ​ളി​മ്പിക്സ് ക്വാ​ട്ട ഉ​റ​പ്പി​ച്ചു

ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ആ​ന്‍റിം പം​ഗ​ൽ. 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ 16-6ന് ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​നൊ​പ്പം ഒ​ളി​മ്പി​ക്സ് ക്വാ​ട്ട​യും താ​രം ഉ​റ​പ്പാ​ക്കി. ബെ​ൽ​ഗ്രേ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് പ​ത്തൊ​മ്പ​തു​കാ​രി​യാ​യ പം​ഗ​ൽ നേ​ടി​യ​ത്.

അ​ണ്ട​ര്‍ 20 ലോ​ക ചാ​മ്പ്യ​നാ​യി 2022, 23ൽ ​പ​ട്ടം നേ​ടി​യ താ​രം 2023 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു.

Related posts

Leave a Comment