ഫി​ലിം കോ​ണ്‍​ക്ലേ​വ് വേ​ദി​യി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശം; അ​ടൂ​രി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് ദി​നു വെ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഫി​ലിം കോ​ണ്‍​ക്ലേ​വ് വേ​ദി​യി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശം, അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. അ​ടൂ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ എ​സ് സി ​എ​സ്ടി ആ​ക്ട് പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ്യൂ​സി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​മാ​യ ദി​നു വെ​യി​ല്‍ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. എ​സ് സി . ​എ​സ് ടി ​ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടൂ​രി​ന്റെ പ​രാ​മ​ര്‍​ശം എ​സ് സി ​എ​സ് ടി ​വി​ഭാ​ഗ​ക്കാ​രെ മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ന്റെ വാ​ദം.

Related posts

Leave a Comment