സി​നി​മാ മേ​ഖ​ല പു​രു​ഷാ​ധി​പ​ത്യം എ​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സെ​ക്‌​സി​സ്റ്റാ​ണ്; 96 ലെ നിടിക്ക് ചിലത് പറയാനുണ്ട്


സി​നി​മ​യി​ല്‍ ഒ​രു ന​ട​ന് ന​ല്‍​കു​ന്ന ബ​ഹു​മാ​ന​മോ മ​തി​പ്പോ അ​ല്ല ന​ടി​ക്ക് കി​ട്ടു​ന്ന​തെന്നു നടി ഗൗരി കിഷൻ. ത​ന്‍റെ പ്രാ​യം കാ​ര​ണം പ​ല സം​വി​ധാ​യ​ക​രോ​ടും അ​ഭി​പ്രാ​യം പ​റ​യാ​നു​ള​ള സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​ത്ത​ത് പോ​ലെ തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ഗൗ​രി. ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗൗ​രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ഴു​ത്തി​ല്‍ എ​നി​ക്ക് താ​ല്‍​പ​ര്യ​മു​ണ്ട്. സാ​ഹി​ത്യ​വും ജേ​ര്‍​ണ​ലി​സ​വു​മാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്. സി​നി​മ​ക​ള്‍ കാ​ണാ​ന്‍ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ന​ടി​യെ​ന്ന​ല്ല പ്രേ​ക്ഷ​ക എ​ന്നാ​ണ് ഞാ​ന്‍ സ്വ​യം വി​ളി​ക്കു​ക.

പ​ല​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട് നി​ന്നി​ല്‍ ഒ​രു സം​വി​ധാ​യി​ക​യു​ണ്ടെ​ന്ന്. 96ന്‍റെ സം​വി​ധാ​യ​ക​നോ​ട് എ​ഴു​താ​നു​ള​ള താ​ത്പ​ര്യം ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. 23 വ​യ​സ് ആ​യ​ത​ല്ലേ​യു​ള​ളൂ, ഇ​പ്പോ​ള്‍ ന​ല്ല ന​ടി​യാ​ണ്.

കൂ​ടു​ത​ല്‍ അ​നു​ഭ​വ​ങ്ങ​ള്‍ നേ​ടൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സി​നി​മാ മേ​ഖ​ല പു​രു​ഷാ​ധി​പ​ത്യം എ​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സെ​ക്‌​സി​സ്റ്റാ​ണ്. ഒ​രു ന​ട​ന് കൊ​ടു​ക്കു​ന്ന ബ​ഹു​മാ​ന​മോ മ​തി​പ്പോ അ​ല്ല ഒ​രു ന​ടി​ക്ക് കി​ട്ടു​ന്ന​ത്.​

ന​ടി എ​ന്ന നി​ല​യ്ക്ക് അ​ങ്ങ​നെ എ​നി​ക്ക് ഫീ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ഞാ​ന്‍ സം​വി​ധാ​യി​ക​യാ​വു​ക ത​ന്നെ ചെ​യ്യും.​അ​തി​ലേ​ക്കു​ള​ള യാ​ത്ര​യി​ല്‍ എ​ന്നെ​ത്ത​ന്നെ ഞാ​ന്‍ പ​രു​വ​പ്പെ​ടു​ത്ത​ണം. കു​റേ​ക്കൂ​ടി പ​ഠി​ക്കാ​നു​ണ്ട്- ഗൗ​രി കി​ഷ​ന്‍ പ​റ​ഞ്ഞു.

ഗൗ​രി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ അ​നു​രാ​ഗം ഇ​പ്പോ​ള്‍ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. ഗൗ​തം വാ​സു​ദേ​വ് മേ​നോ​നും അ​ശ്വി​ന്‍ ജോ​സി​നൊ​പ്പം ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​മാ​ണ് ഗൗ​രി ചെ​യ്യു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി, ദേ​വ​യാ​നി, ലെ​ന, ഷീ​ല, എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ല​ക്ഷ്മി​നാ​ഥ് സ​ത്യം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ സു​ധീ​ഷ് എ​ന്‍, പ്രേ​മ​ച​ന്ദ്ര​ന്‍ എ​ജി എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ചു ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് അ​നു​രാ​ഗം.

Related posts

Leave a Comment