ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യമെന്ന ബഹുമതി നിലനിർത്തി ഫി​ൻ‌​ല​ൻ​ഡ്;  സന്തോഷത്തിൽ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്

ഹെ​ൽ​സി​ങ്കി: 2022ലെ ​വേ​ൾ​ഡ് ഹാ​പ്പി​നെ​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം 146 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ഇ​ക്കു​റി​യും ഫി ​ൻ‌​ല​ൻ​ഡി​നാ​ണ്.

വ​ട​ക്ക​ന്‍ യൂ​റോ​പ്പി​ലെ കൊ​ച്ചു​രാ​ജ്യ​മാ​യ ഫി​ന്‍​ല​ന്‍​ഡ് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ജീ​വി​ത നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്‍​പ​ന്തി​യി​ലാ​ണ് ഫി​ന്‍​ല​ന്‍​ഡ്‌.

ഫി​ൻ‌​ല​ൻ​ഡി​ന് തൊ​ട്ടു​പി​ന്നി​ലു​ള്ള സ്ഥാ​ന​ങ്ങ​ളി​ലാ​യി ഡെ​ൻ​മാ​ർ​ക്ക്, ഐ​സ്‌​ല​ന്‍​ഡ്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, നെ​ത​ർ​ലാ​ൻ​ഡ്സ്, ല​ക്സം​ബ​ർ​ഗ്, സ്വീ​ഡ​ൻ, നോ​ർ​വേ, ഇ​സ്ര​യേ​ൽ, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ലി​സ്റ്റി​ലു​ള്ള​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​ണ് ഏ​റ്റ​വും അ​സ​ന്തു​ഷ്ട​രാ​യ ജ​ന​ങ്ങ​ളു​ള്ള​ത്. ലെ​ബ​നോ​നും സിം​ബാ​ബ്‌​വെ​യു​മാ​ണ് അ ​ഫ്ഗാ​ന് തൊ​ട്ടു​പി​റ​കി​ലു​ള്ള​ത്.

ഇ​ന്ത്യ ഇ​ക്കു​റി 136-ാം സ്ഥാ​ന​ത്താ​ണ്. ബം​ഗ്ലാ​ദേ​ശ് (94) പാ​ക്കി​സ്ഥാ​ൻ (121), ശ്രീ​ല​ങ്ക (127), മ്യാ​ൻ​മ​ർ (126) എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യങ്ങ​ളു​ടെ സ്ഥാ​നം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ങ്കി​ലും, സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക പ​തി​നാ​റാം സ്ഥാ​ന​ത്താ​ണ്.

146 രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ സ്വ​ന്തം അ​വ​സ്ഥ​ക​ളി​ല്‍ എ​ത്ര​ത്തോ​ളം സ​ന്തോ​ഷ​വാ​ന്‍​മാ​രാ​ണ് എ​ന്നാ​യി​രു​ന്നു പ​രി​ശോ​ധി​ച്ച​ത്.

Related posts

Leave a Comment