ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യം; മക്കളുടെ കൺമുന്നിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച നിലയിൽ



തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി റി​യാ​സ് ആ​ണ് മ​രി​ച്ച​ത്.

ഏ​റി​യാ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു വ​സ്ത്ര​വ്യാ​പാ​രി​യാ​യ റി​ൻ​സി​യെ റി​യാ​സ് വെ​ട്ടി​യ​ത്.

എ​റി​യാ​ട് കെ​വി​എ​ച്ച്എ​സ് സ്കൂ​ളി​നു സ​മീ​പം നി​റ​ക്കൂ​ട്ട് എ​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം അ​ട​ച്ച് മ​ക്ക​ളു​മൊ​ത്ത് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ വെള്ളിയാഴ്ച രാ​വി​ലെ റി​ൻ​സി മ​രി​ക്കു​ക​യാ​യി​രു​ന്നു. റി​ൻ​സി​യു​ടെ ക​ട​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ് റി​യാ​സ്.

എ​റി​യാ​ട് ബ്ലോ​ക്കി​നു സ​മീ​പം ബൈക്കി​ലെ​ത്തി​യ പ്ര​തി റി​ൻ​സി വ​ന്ന സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ദ്ര​സ അ​ധ്യാ​പ​ക​രെ ക​ണ്ട് പ്ര​തി ബൈക്കിൽ ര​ക്ഷ​പ്പെ​ടുകയായിരുന്നു.

ഇയാൾക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.

Related posts

Leave a Comment