മൂന്ന് മാസം പിന്നിട്ട്..! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളു ടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന് പോലീസ്

പത്തനാപുരം: നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടുംഅന്വേഷണം എങ്ങുമെത്തിയില്ല.സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരനാവില്ലെന്ന നിലപാടിൽ പോലീസ് അന്വേഷണം നിർത്തി.

ജൂൺ 18നാണ് പത്തനാപുരത്ത് എഫ് സി ഐ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും കത്തികരിഞ്ഞ നിലയിൽ അസ്‌ഥികൾ കാണുന്നത്.തുടർന്ന് ഫോറൻസിക് സംഘത്തിന്‍റെ പരിശോധനയിൽ മനുഷ്യന്‍റെ ശരീരമാണെന്നും മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നുംകണ്ടെത്തിയിരുന്നു.

ഇതിനിടെയിൽ വാഴപ്പാറയിൽ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന്സമീപത്ത് നിന്നും ലഭിച്ച പേഴ്സും, താക്കോൽകൂട്ടവും ഇദ്ദേഹത്തിന്‍റെയാണോയെന്ന് സംശയം ഉണ്ടായി.ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.

ഡിഎൻഎപരിശോധനയ്ക്കായിഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ രക്‌തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.ഇതിന്റെ ഫലം പുറത്ത് വരാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതിന്പുറമെ ഫോറൻസിക്കിന്‍റെയും മെഡിക്കൽസംഘത്തിന്‍റെയും റിപ്പോർട്ടും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. അന്വേഷണം പൂർണ്ണമായും ഉപേക്ഷിച്ച മട്ടാണ്.

ഇതിനിടെയിൽ മൃതദേഹം കത്തിച്ചത് ആഭിചാരക്രിയകൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ കാലതാമസം നേരിടുന്ന ശാസ്ത്രീയ പരിശോധന ഫലങ്ങൾ മാത്രം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

Related posts