യു​എ​സി​ലെ ത​ത്ത​ക​ൾ ഇ​നി വീ​ഡി​യോ​കോ​ൾ ചെ​യ്യും..! കൂ​ട്ടി​ൽ അ​ട​യ്ക്ക​പ്പെ​ട്ടു​ള്ള ജീ​വി​തംസൃ​ഷ്ടി​ക്കു​ന്ന​ത് വി​ര​സ​ത​യും ഒ​റ്റ​പ്പെ​ട​ലും

ബോ​സ്റ്റ​ണ്‍ (യു​എ​സ്): ദൂ​രെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണാ​നും സം​സാ​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ മ​നു​ഷ്യ​ർ​ക്ക് ഓ​ഡി​യോ/​വീ​ഡി​യോ കോ​ള്‍ ചെ​യ്യാം.

മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തൊ​ന്നും സാ​ധ്യ​മ​ല്ലെ​ന്നാ​ണു ക​രു​തു​ന്ന​തെ​ങ്കി​ല്‍ തെ​റ്റി! വ​ള​ര്‍​ത്തു ത​ത്ത​ക​ൾ വീ​ഡി​യോ​കോ​ള്‍ വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു​സം​ഘം ഗ​വേ​ഷ​ക​ർ.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ത​ത്ത​ക​ള്‍ വീ​ഡി​യോ​കോ​ളി​ലൂ​ടെ മ​റ്റു ത​ത്ത​ക​ളെ കാ​ണു​ന്ന​തും ചി​ല ശ​ബ്ദ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും കേ​ള്‍​ക്കാം.

ചി​ല​പ്പോ​ള്‍ സ്‌​ക്രീ​നി​ല്‍ കൊ​ക്കു ചേ​ര്‍​ക്കു​ന്ന​തും കാ​ണാം! നോ​ര്‍​ത്ത് ഈ​സ്‌​റ്റേ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, ഗ്ലാ​സ്‌​ഗോ യൂ​ണി​വേ​ഴ്‌​സി​റ്റി, എം​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഗ​വേ​ഷ​ക​രാ​ണ് ത​ത്ത​ക​ളി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്ത​ത്.

വീ​ടു​ക​ളി​ലെ കൂ​ടു​ക​ളി​ല്‍ ഏ​കാ​ന്ത​വാ​സം അ​നു​ഭ​വി​ക്കു​ന്ന ത​ത്ത​ക​ള്‍ അ​സ​ന്തു​ഷ്ട​രാ​യ പ​റ​വ​ക​ളാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. വി​ശാ​ല​മാ​യ ഭൂ​പ്ര​കൃ​തി​യി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന പ​ക്ഷി​ക​ൾ​ക്കു കൂ​ട്ടി​ൽ അ​ട​യ്ക്ക​പ്പെ​ട്ടു​ള്ള ജീ​വി​തം വി​ര​സ​ത​യും ഒ​റ്റ​പ്പെ​ട​ലു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​തു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ഥ​ത​യി​ൽ സ്വ​യം തൂ​വ​ലു​ക​ള്‍ പ​റി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലു​ള്ള സ്വ​യം​ദ്രോ​ഹ പ്ര​വ​ണ​ത​ക​ള്‍​ക്കു​പോ​ലും പ​റ​വ​ക​ൾ മു​തി​രാ​റു​ണ്ട്.

ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നാ​ണ് യു​എ​സി​ലെ ഏ​ക​ദേ​ശം 20 ദ​ശ​ല​ക്ഷം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ ചി​ല​തി​നു പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ ഗ​വേ​ഷ​ക​ര്‍ ശ്ര​മി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ത്ത ഉ​ട​മ​ക​ള്‍​ക്കു വേ​ണ്ടി ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ പാ​ര​റ്റ് കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment