ഓണത്തിന് തക്കാളി പ്ലാവിൽ നിന്ന്..! ഉ​ണ​ങ്ങി​യ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ കാ​യ്ച്ചു​നി​ൽ​ക്കു​ന്ന ത​ക്കാ​ളി​ച്ചെ​ടി​ക​ൾ കൗ​തു​ക​മാ​കു​ന്നു; നാട്ടുകാരുടെ ഓണ സാമ്പാറിന്‌ പുളിയേക്കാൻ പ്ലാവിൻ തക്കാളിയും; കൗതുകക്കാഴ്ച തൃശൂരിലെ ആളൂരിൽ

ആ​ളൂ​ർ: ഉ​ണ​ങ്ങി​യ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ കാ​യ്ച്ചു​നി​ൽ​ക്കു​ന്ന ത​ക്കാ​ളി​ച്ചെ​ടി​ക​ൾ കൗ​തു​ക​മാ​കു​ന്നു.ആ​ളൂ​ർ ജം​ഗ്ഷ​നി​ലാ​ണ് ഈ ​കൗ​തു​ക​ക്കാ​ഴ്ച​യു​ള്ള​ത്. ജം​ഗ്ഷ​നി​ൽ റോ​ഡ​രി​ക​ലു​ള്ള പ്ലാ​വി​ന്‍റെ ഉ​ണ​ങ്ങി​യ ചി​ല്ല​ക​ളി​ലാ​ണ് ത​ക്കാ​ളി​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് കാ​യ്ച്ചു​നി​ൽ​ക്കു​ന്ന​ത്.

വേ​രൂ​ന്നാ​ൻ മ​ണ്ണി​ല്ലാ​ഞ്ഞി​ട്ടും വെ​ള്ള​വും വ​ള​വും ന​ൽ​കാ​ൻ ആ​ളി​ല്ലാ​ഞ്ഞി​ട്ടും പ​ത്തോ​ളം ത​ക്കാ​ളി ചെ​ടി​ക​ൾ ഉ​ണ​ങ്ങി​യ മ​ര​ച്ചി​ല്ല​യി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് മു​ര​ടി​ച്ച് ഉ​ണ​ങ്ങി​പ്പോ​യ പ്ലാ​വി​ന്‍റെ വ​ലി​യ ചി​ല്ല​ക​ളി​ൽ പ​ക്ഷി​ക​ൾ കൊ​ണ്ടുവ​ന്നി​ട്ട വി​ത്തു​ക​ൾ മു​ള​ച്ചാ​ണ് ത​ക്കാ​ളി​ച്ചെടി​ക​ൾ ഉണ്ടായത്. മ​ര​ത്തി​ൽ നി​ന്ന് താ​ഴേ​യ്ക്കു ചാ​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ത​ക്കാ​ളി ചെ​ടി​ക​ൾ .

ഓ​ണ​ക്കാ​ല​ത്ത് ഇ​വ​യി​ൽ നി​റ​യെ ത​ക്കാ​ളി​ക​ൾ ഉണ്ടായി. ​പ​ഴു​ത്ത ത​ക്കാ​ളി​ക​ൾ നാ​ട്ടു​കാ​ർ പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ .രണ്ടാം വട്ടമുണ്ടായ ​ത​ക്കാ​ളി​ക​ൾ പാ​ക​മാ​കാ​ൻ കാ​ത്തി​രി​യ്ക്കു​ക​യാ​ണി​വ​ർ. ത​ക്കാ​ളി ചെ​ടി​ക​ൾ വീണ്ടും പൂ​വി​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ പെ​ട്ടി​ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് ഈ ​ത​ക്കാ​ളി ചെ​ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്.

Related posts